TopTop

നടിമാരെ തിരിച്ചെടുക്കില്ലെന്ന് എ എം എം എ; ദിലീപ് രാജിക്കത്ത് കൈമാറിയത്‌ സ്ഥിരീകരിച്ച് സിദ്ധിഖ്

നടിമാരെ തിരിച്ചെടുക്കില്ലെന്ന് എ എം എം എ; ദിലീപ് രാജിക്കത്ത് കൈമാറിയത്‌ സ്ഥിരീകരിച്ച് സിദ്ധിഖ്
താരസംഘടനയായ അമ്മയ്‌ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ നടത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് അമ്മ സെക്രട്ടറി സിദ്ധിഖ്. നടി കെ പി എസ് സി ലളിതയും വാര്‍ത്താസമ്മേളനത്തില്‍ സിദ്ധിഖിനൊപ്പം പങ്കെടുത്തു. ഡബ്ല്യൂസിസി അംഗങ്ങള്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചുവെന്നും സിദ്ധിഖ് പറയുന്നു. സംഘടനയ്ക്ക് ഉള്ളില്‍ നിന്നും പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ലെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ് സംഘടനയ്ക്ക് ഇക്കഴിഞ്ഞ പത്തിന് രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും സിദ്ധിഖ് വെളിപ്പെടുത്തി. മോഹന്‍ലാലിനാണ് രാജിക്കത്ത് നല്‍കിയത്. തന്റെ പേരില്‍ സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടാക്കേണ്ടെന്ന് പറഞ്ഞാണ് ദിലീപ് രാജിക്കത്ത് നല്‍കിയതെന്നും സിദ്ധിഖ് പറയുന്നു.

ദിലീപിനെതിരെ മാത്രമാണ് ആരോപണം. എന്നിട്ടും അവര്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കാന്‍ ശ്രമിച്ചു. നടിമാര്‍ പറയുന്നത് പോലെ ദിലീപിന് ജോലി നിഷേധിക്കാനാകില്ല. ആര്‍ക്കും ആരുടെയും ജോലി നിഷേധിക്കാന്‍ അവകാശമില്ല. മീടുവിന്റെ പേരില്‍ മൂന്ന് പേര്‍ക്ക് ജോലി നിഷേധിച്ച ആമിര്‍ഖാനും അക്ഷയ്കുമാറിനുമെതിരെയാണ് കേസെടുക്കേണ്ടതെന്നും സിദ്ധിഖ്. മനുഷ്യാകവാശ ലംഘനമാണ് അവിടെ നടന്നതെന്നും സിദ്ധിഖ്. ആരുടെയും ജോലി കളയുന്ന സംഘടനയല്ല അമ്മ. മീ ടു ദുരുപയോഗം ചെയ്യരുതെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കുന്നവര്‍ പേരും വെളിപ്പെടുത്തണം. ആക്രമിക്കപ്പെടുന്ന സെക്കന്റില്‍ തന്നെ പ്രതികരിക്കണമെന്നും സിദ്ധിഖ് പറഞ്ഞു. സേഷ്യല്‍ മീഡിയയിലെ പ്രതികരണം സ്വാഭാവികം മാത്രമാണെന്നും. അത് ജനങ്ങളുടെ പ്രതികരണമാണെന്നും സിദ്ധിഖ് പറഞ്ഞു.

തിലകന്‍ സംഘടനയെയും അതിലെ അംഗങ്ങളെയും പൊതുഇടങ്ങളില്‍ വച്ച് അപമാനിച്ചു. പട്ടിക്ക് എല്ലിന്‍കഷണം കൊടുക്കന്നത് പോലെയാണ് അമ്മ അയ്യായിരം രൂപ വീതം നല്‍കുന്നതെന്ന് തിലകന്‍ പറഞ്ഞിരുന്നു. കൂടാതെ സംഘടനയെയും അതിലെ അംഗങ്ങളെയും അപമാനിച്ചുകൊണ്ട് പലയിടങ്ങളിലും സംസാരിച്ചു. അതിനാലാണ് തിലകനെ പുറത്താക്കിയത്. അതേസമയം ദിലീപ് ഒരിക്കലും ഒരിടത്തും സംഘടനയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു. തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കിയ ശേഷവും അദ്ദേഹത്തിന്റെ തൊഴില്‍ അമ്മ തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് സിദ്ധിഖ് പറയുന്നത്. അതിന് ഉദാഹരണമായി സംഘടനയിലെ അംഗമായ പൃഥ്വരാജ് അഭിനയിച്ച ഇന്ത്യന്‍ റുപ്പിയില്‍ തിലകന്‍ അഭിനയിച്ചിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിലീപിനെ പുറത്താക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതാണ്. 250 ഓളം പേര്‍ പങ്കെടുത്ത അമ്മ ജനറല്‍ ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപ് കുറ്റാരോപിതനാണ് കുറ്റക്കാരനല്ലെന്നും സിദ്ധിഖ് പറയുന്നു. ദിലീപ് രാജിക്കത്ത് നല്‍കി എന്നറിഞ്ഞതിന് പിന്നാലെയാണ് നടിമാര്‍ വീണ്ടും രംഗത്തെത്തിയത്. ദിലീപ് ജോലി ചെയ്യുന്നു എന്നതൊക്കെയാണ് പ്രശ്‌നം. നല്ല മനസുകൊണ്ടാണ് ദിലീപ് രാജിക്കത്ത് നല്‍കിയത്. സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് ഡബ്ല്യൂസിസി അംഗങ്ങളെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടുന്നു.

നടിമാര്‍ എന്ന് വിളിച്ചെന്ന ഡബ്ല്യൂസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. അമ്മ നടീനടന്മാരുടെ സംഘടനയാണ്. അതിനാല്‍ തന്നെ നടിമാര്‍ എന്ന് വിളിച്ചതില്‍ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ധിഖ് മുന്നറിയിപ്പ് നല്‍കി. അമ്മയില്‍ നിന്നും രാജിവച്ച് പോയ നടിമാരെ തിരിച്ചെടുക്കില്ലെന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണെന്നും സിദ്ധിഖ് പറയുന്നു. സംഘടനയ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെയും പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും പ്രവര്‍ത്തിച്ച നടിമാര്‍ക്കെതിരെ നടപടിയെടുക്കും. ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിച്ചതിന് നിയമനടപടി നേരിടേണ്ടി വന്നേക്കാമെന്നും സിദ്ധിഖ്.

ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിച്ചതിന് നിയമനടപടി നേരിടേണ്ടി വന്നേക്കാമെന്നും സിദ്ധിഖ്. പതിനേഴ് വയസ്സുകാരി തന്റെ മുന്നില്‍ വന്ന് സഹായം അഭ്യര്‍ത്ഥിച്ചുവെന്ന് പറയുന്ന നടി ആരാണ് വന്നതെന്നും ഏത് സെറ്റില്‍ ഏത് സംവിധായകന്റെ സിനിമ എന്നും പറയണം. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടിയും എടുക്കണം. ദിലീപ് രാജിക്കത്ത് നല്‍കിയത് അറിഞ്ഞിട്ടാണ് ഡബ്ല്യൂസിസി വാര്‍ത്താസമ്മേളനത്തിനെത്തിയത്. സംഘടനയെ പൊളിക്കാമെന്നത് വ്യാമോഹമാണ്. നടിക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നു. കേസിലെ പ്രതിയായ പള്‍സര്‍ സുനി പറഞ്ഞ പേരുകാരില്‍ ഒരാള്‍ മാത്രമാണ് ദിലീപ്. ജല്‍പ്പനങ്ങള്‍ക്ക് അമ്മയിലെ അംഗങ്ങള്‍ മറുപടി പറയേണ്ടതില്ല. ജഗദീഷിനെ പത്രക്കുറിപ്പ് പുറത്താക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയതെന്ന് അറിയില്ലെന്നും സിദ്ധിഖ് വ്യക്തമാക്കി.

സംഘടനയില്‍ നിന്നും രാജിവച്ച് പോയ നടിമാരെ തിരിച്ചുവിളിക്കില്ലെന്ന് ലളിത പറഞ്ഞു. താന്‍ ദിലീപിനെ ജയിലില്‍ കാണാന്‍ പോയതു മാത്രമാണ് എല്ലാവരും വിഷയമാക്കുന്നത്. എന്നാല്‍ താന്‍ ആക്രമിക്കപ്പെട്ട നടിയെ കാണാന്‍ പോയതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അമ്മയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്ന നടിമാരെ താന്‍ പേര് വിളിക്കുന്നില്ലെന്നും നടിമാര്‍ എന്ന് മാത്രമേ വിളിക്കൂവെന്നും ലളിത കൂട്ടിച്ചേര്‍ത്തു. ദിലീപ് സംഘടനയില്‍ നിന്നും പുറത്തുപോകുന്നുവെന്ന് വളരെ മാന്യമായാണ് അറിയിച്ചതെന്നും അതാണ് മാന്യതയെന്നും ലളിത പറയുന്നു.

https://www.azhimukham.com/trending-we-are-hurt-says-wcc-against-amma/

https://www.azhimukham.com/cinema-revathy-against-mohanlal/

https://www.azhimukham.com/trending-i-have-to-do-more-no-time-to-waste/

https://www.azhimukham.com/cinema-wcc-reveals-mohanlals-real-face-on-actress-attack-case/

Next Story

Related Stories