Top

ദിവ്യാ ഗോപിനാഥ് അലന്‍സിയര്‍ക്കെതിരെ എഎംഎംഎയ്ക്ക് പരാതി കൊടുത്തേക്കും

ദിവ്യാ ഗോപിനാഥ് അലന്‍സിയര്‍ക്കെതിരെ എഎംഎംഎയ്ക്ക് പരാതി കൊടുത്തേക്കും
നടന്‍ അലന്‍സിയര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി ദിവ്യ ഗോപിനാഥ് എഎംഎംഎയ്ക്ക് പരാതി നല്‍കിയേക്കുമെന്ന് അഴിമുഖത്തെ അറിയിച്ചു. അലന്‍സിറിനെതിരായ ആരോണത്തില്‍ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അതേസമയം പരാതിക്കാരിയായ പെണ്‍കുട്ടിയില്‍ നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് മോഹന്‍ലാല്‍ ഇന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത്.

അമ്മയില്‍ വിശ്വാസമില്ലെന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. അമ്മയില്‍ വിശ്വാസമില്ലാത്ത അവര്‍ പരാതി നല്‍കുമോയെന്ന് അറിയില്ല- മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ താന്‍ അമ്മയില്‍ വിശ്വാസമില്ലെന്നല്ല പറഞ്ഞതെന്ന് ദിവ്യ അഴിമുഖത്തോട് വ്യക്തമാക്കി. താന്‍ അമ്മയില്‍ അംഗമല്ല, അതിനാല്‍ തന്നെ അതില്‍ നടക്കുന്നതിനെക്കുറിച്ച് മറ്റുള്ളവരെ പോലെ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവ് മാത്രമാണ് ഉള്ളത്. അമ്മയുടെ അംഗമായ ഒരു പെണ്‍കുട്ടിയ്ക്ക് നീതി നിഷേധിക്കുന്നുവെന്നാണ് പുറംലോകത്തേക്ക് അമ്മയെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍. അതിനാല്‍ തന്നെ എന്റെ പരാതി ഏത് രീതിയില്‍ പരിഗണിക്കുമെന്ന് അറിയില്ലെന്നാണ് അന്ന് പറഞ്ഞത്.

അലന്‍സിയര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ ഇങ്ങനെയൊരു ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ പരാതി നല്‍കാന്‍ തന്നെയാണ് തീരുമാനം. തന്റെ സുഹൃത്തുക്കളും ഡബ്ല്യൂസിസിയുമായും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

https://www.azhimukham.com/news-update-me-to-against-actor-alencier-actress-facebook-live/

https://www.azhimukham.com/movie-metoo-against-alencier/

Next Story

Related Stories