Top

ശ്രീനിവാസന് മസ്തിഷ്‌കാഘാതമല്ല; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് വിനീത്

ശ്രീനിവാസന് മസ്തിഷ്‌കാഘാതമല്ല; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് വിനീത്
നടന്‍ ശ്രീനിവാസന്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകളില്‍ തെറ്റുണ്ടെന്ന് മകന്‍ വിനീത്. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ വ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും വിനീത് പറയുന്നു.

വിനീതിന്റെ കുറിപ്പ് ഇങ്ങനെയാണ്;

ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നുന്നു, എല്ലാവര്‍ക്കും നന്ദി...

Next Story

Related Stories