TopTop
Begin typing your search above and press return to search.

എടപ്പാള്‍ ബാലപീഡനം: അമ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന് വനിത കമ്മിഷന്‍; കുട്ടി റസ്‌ക്യൂ ഹോമില്‍

എടപ്പാള്‍ ബാലപീഡനം: അമ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന് വനിത കമ്മിഷന്‍; കുട്ടി റസ്‌ക്യൂ ഹോമില്‍
എടപ്പാളിലെ തിയറ്ററില്‍ പത്തു വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പോക്‌സോ കേസായതിനാല്‍ വനിത കമ്മിഷന് ഇതില്‍ ഇടപെടാനാകില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി. സംഭവം പുറത്തുവിട്ട എടപ്പാളിലെ തിയറ്റര്‍ ഉടമയുമായി കൂടിക്കാഴ്ച നടത്തിയ വനിത കമ്മിഷന്‍ അധ്യക്ഷ മാതൃകപരമായ നടപടിക്ക് അദ്ദേഹത്തെ അഭിനന്ദിച്ചു.

പീഡനത്തിന് ഇരയായ പത്തുവയസ്സുകാരിയെ റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ അമ്മ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെയും പ്രതിചേര്‍ക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടിയെ(60) ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അതേസമയം പരാതി ലഭിച്ചിട്ടും കേസെടുക്കാന്‍ വൈകിപ്പിച്ച ചങ്ങരംകുളം എസ്‌ഐ കെ ജി ബേബിയെ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്ര സസ്‌പെന്‍ഡ് ചെയ്തു.

http://www.azhimukham.com/kerala-sexual-abuse-minor-girls-in-pathanamthittahow-react-our-system-on-such-incidents-like-this-a-big-question/

http://www.azhimukham.com/keralam-advrahanas-another-name-for-survival-reports-hasna/

Next Story

Related Stories