UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടപ്പാള്‍ ബാലപീഡനം: തിയറ്റര്‍ ഉടമയെ കേസില്‍ നിന്നും ഒഴിവാക്കി പോലീസ് തലയൂരുന്നു

പോലീസില്‍ വിവരം അറിയിക്കാന്‍ താമസിച്ചുവെന്നാരോപിച്ചാണ് തിയറ്റര്‍ ഉടമയ്‌ക്കെതിരെ കേസെടുത്തത്

എടപ്പാളില്‍ തിയറ്ററിനുള്ളില്‍ നടന്ന ബാലപീഡനത്തില്‍ തിയറ്റര്‍ ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിക്കും. തിയറ്റര്‍ ഉടമ സതീഷനെതിരായ കേസാണ് പിന്‍വലിക്കുന്നത്. കേസില്‍ സതീഷന്‍ മുഖ്യസാക്ഷിയാകും.

ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയാണ് മലപ്പുറം എസ്പിയ്ക്ക് കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പോലീസില്‍ വിവരം അറിയിക്കാന്‍ താമസിച്ചുവെന്നാരോപിച്ചാണ് തിയറ്റര്‍ ഉടമയ്‌ക്കെതിരെ കേസെടുത്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നെന്നും ആരോപിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈനും രംഗത്തെത്തിയിരുന്നു.

സതീഷന്റെ നടപടി അഭിനന്ദനീയമാണെന്നും പോലീസ് കുറച്ചു കൂടി ജാഗ്രത കാണിക്കണമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ ഡിജിപി ടി പി സെന്‍കുമാറും പോലീസിനെ വിമര്‍ശിച്ച് രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍