UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന: ബിജെപി ന്യൂനപക്ഷ സെല്‍ മുന്‍ ഭാരവാഹി അറസ്റ്റില്‍

ഡല്‍ഹി പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കാസര്‍ഗോഡ് വിദ്യാനഗര്‍ പോലീസാണ് ഇയാളെ 11ന് ചട്ടഞ്ചാലില്‍ നിന്നും അറസ്റ്റ് ചെയ്തത്

ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട ബിജെപി ന്യൂനപക്ഷ സെല്‍ മുന്‍ മേധാവി അറസ്റ്റിലായി. കാസര്‍ഗോഡ് ചെമ്പരിക്ക സ്വദേശി സിഎം മുഹ്ത്തസി(39)മിനെ ആണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മനോരമ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹി പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. സംഘപരിവാറിന്റെ ദക്ഷിണേന്ത്യന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുമായി ഈ കേസിന് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കാസര്‍ഗോഡ് വിദ്യാനഗര്‍ പോലീസാണ് ഇയാളെ 11ന് ചട്ടഞ്ചാലില്‍ നിന്നും അറസ്റ്റ് ചെയ്തത്. അതേസമയം ഇയാളെക്കുറിച്ചുള്ള വ്യക്തിവിവങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്നും ഡല്‍ഹി പോലീസിന് മാത്രമേ അതിനെക്കുറിച്ച് എന്തെങ്കിലും പറയാനാകൂവെന്നും വിദ്യാനഗര്‍ പോലീസ് അറിയിച്ചു.

തലേന്ന് വൈകിട്ട് തന്നെ ഡല്‍ഹി പോലീസ് സ്ഥലത്തെത്തിയിരുന്നു. ഐബി ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചതുള്‍പ്പെടെയുള്ള കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കാശ്മീരിലെ തീവ്രവാദ സംഘങ്ങളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്റര്‍പോളും ഐബിയും ഇയാളെ ഒട്ടേറെ തവണ ചോദ്യം ചെയ്തിട്ടുണ്ട്. നാട്ടില്‍ ഡോണ്‍ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍