UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ്ബുക്ക് ഫ്രണ്ട് 16കാരിയെ മുറിയില്‍ പൂട്ടിയിട്ട് നാല് ദിവസം പീഡിപ്പിച്ചു

കോട്ടയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 16കാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് മുറിയില്‍ പൂട്ടിയിട്ട് നാല് ദിവസം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.

കോട്ടയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പ്രതികളായ പങ്കജ് ധോബി(22), ഡിനോഷ് ലോധ(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാവീര്‍നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ രംഗബാടി സ്വദേശികളാണ് ഇവര്‍.

ഡിഗ്രി വിദ്യാര്‍ത്ഥിയായ പങ്കജ് ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയായിരുന്നു. ഫോണിലൂടെയും ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. ഏപ്രില്‍ 24ന് സ്‌കൂളിലേക്ക് പോകും വഴി ഇയാള്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടി. സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ ബൈക്കിന്റെ പിന്നില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ നഗരത്തില്‍ ചുറ്റിക്കറങ്ങിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മുറിയിലേക്കാണ് കൊണ്ടുപോയത്.

സുഹൃത്തായ ദിനേഷ് ആണ് പങ്കജിന്റെ നിര്‍ദ്ദേശ പ്രകാരം മുറി ഒരുക്കിയത്. പിന്നീട് നാലു ദിവസം ഈ മുറിയില്‍ കുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ മുറിയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി മുഴുവന്‍ കാര്യങ്ങളും വീട്ടുകാരോട് തുറന്നു പറഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും.

അതേസമയം കുറ്റകൃത്യത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്നും ചോദിച്ചറിയേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍