UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അമിത് ഷായ്ക്ക് പറ്റിയ സ്ഥലം ജയില്‍’: പ്രിയങ്ക ഗാന്ധിയുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു

ഫേസ്ബുക്ക് പേജ് വ്യാജ അക്കൗണ്ടാണെന്ന് മനസിലായതോടെ വാര്‍ത്ത പ്രസിദ്ധീകരിച്ച പല മാധ്യമങ്ങളും വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയുകയും ചെയ്തു

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ച അമിത് ഷായ്‌ക്കെതിരെ ഇപ്പോള്‍ പല നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. അക്കൂട്ടത്തില്‍ പ്രിയങ്ക ഗാന്ധിയുടേത് എന്ന പേരില്‍ വ്യാജ സന്ദേശവും പ്രചരിക്കുന്നു.

പ്രിയങ്ക ഗാന്ധി എന്ന പേരില്‍ അവരുടെ ഫോട്ടോയോടു കൂടിയുള്ള പേജിലൂടെ പ്രചരിക്കുന്ന പോസ്റ്റാണ് വ്യാജ വാര്‍ത്തയുടെ അടിസ്ഥാനം. ഈ പോസ്റ്റില്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ‘അമിത് ഷാ പറയുന്നത് ശബരിമല വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിലൂടെ കേരള മുഖ്യമന്ത്രി തീകൊണ്ട് കളിക്കുന്നുവെന്നാണ്. കേന്ദ്രസര്‍ക്കാരിനായാലും സംസ്ഥാന സര്‍ക്കാരിനായാലും കോടതി ഉത്തരവ് അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അമിത് ഷാ എന്താണ് ചെയ്യുന്നത്? കലാപത്തിന് ആഹ്വാനം ചെയ്യുകയല്ലേ അത്? ഈ വ്യക്തിയെ ജയിലിലടയ്ക്കുകയാണ് നല്ലത്. ഉടന്‍ അവിടേക്കെത്തും.’ എന്നായിരുന്നു പ്രിയങ്കയുടെ പേരില്‍ പ്രചരിക്കുന്ന പേജിലെ പോസ്റ്റ്.

ബിജെപി പ്രവര്‍ത്തകര്‍ കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന സ്‌ക്രോള്‍ ന്യൂസിന്റെ വാര്‍ത്തയുടെ ലിങ്കിനൊപ്പമാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒട്ടനവധി പേരാണ് 3.86 ലക്ഷം പേര്‍ പിന്തുടരുന്ന പേജില്‍ നിന്നും ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. പ്രിയങ്കയുടെ നട്ടെല്ലില്‍ നിന്നും ഒരു കഷണം കടം വാങ്ങി കെട്ടിവച്ചെങ്കിലും നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചുകൂടെ കോണ്‍ഗ്രസുകാരെ. നാണം കെട്ടും കാക്കിനിക്കര്‍ കഴുകിക്കൊടുത്തും എത്രനാളിങ്ങനെ പോകുമെന്നാണ് ഒരാള്‍ ഇത് ഷെയര്‍ ചെയ്തുകൊണ്ട് ചോദിക്കുന്നത്. ‘സന്തോഷം.. കേരളത്തിലെ കോണ്‍ഗ്രസില്‍ വിവരവും ബോധവും ഉള്ള ഒന്നും ഇല്ലെങ്കിലും.. എല്ലാം ബിജെപിയിലേക്ക് ചാടാന്‍ നില്‍ക്കുക ആണെങ്കിലും.. കേന്ദ്ര നേതൃത്വത്തിലെങ്കിലും, കുറഞ്ഞപക്ഷം നെഹ്റു കുടുംബത്തില്‍ എങ്കിലും നിലപാട് ഉള്ള ഒരെണ്ണത്തിനെ കണ്ടതില്‍..!’ എന്നാണ് ഒരാളുടെ വിമര്‍ശനം.

ഈ ഷെയറുകള്‍ കണ്ട് ചില മാധ്യമങ്ങള്‍ ഇത് പ്രിയങ്കയുടെ പ്രസ്താവന എന്ന നിലയില്‍ വാര്‍ത്തയാക്കുകയും ചെയ്തു. അതേസമയം ഈ ഫേസ്ബുക്ക് പേജ് വ്യാജ അക്കൗണ്ടാണെന്ന് മനസിലായതോടെ വാര്‍ത്ത പ്രസിദ്ധീകരിച്ച പല മാധ്യമങ്ങളും വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയുകയും ചെയ്തു.

അമിത് ഷായ്ക്കറിയുമോ ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം? നേതാക്കള്‍ ചോദിക്കുന്നു

ശബരിമല: പിണറായിയെ വലിച്ചുതാഴെയിടാനാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ സദാശിവത്തെ കാണാത്തതെന്ത്?

രാമന്‍ നായരും പ്രമീള ദേവിയും ഒരു കൂട്ടക്കൊഴിഞ്ഞു പോക്കിന്റെ തുടക്കമോ? അന്തംവിട്ട്‌ കോണ്‍ഗ്രസ് അണികള്‍

‘തൂണും ചാരി നിന്നവന്‍ പെണ്ണ് കൊണ്ടുപോകുന്ന’ രാഷ്ട്രീയകളിക്ക് വെള്ളാപ്പള്ളിയില്ല?

രാഹുൽ ഈശ്വർ അല്ല രാഹുൽ ഗാന്ധിയാണ് നേതാവെന്ന് ഓര്‍മ്മിപ്പിക്കേണ്ടി വരിക; കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനത്തിലാണ്-എന്‍ പ്രഭാകരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍