UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ ആദ്യ വിദേശ യാത്രയുടെ ഗുണം കേരളത്തിന്; മാലി ദ്വീപില്‍ നിന്ന് ആദ്യമായി ഫെറി സര്‍വീസ്

മാലി സന്ദര്‍ശനത്തിന് ശേഷം മോദി ഇന്ന് ശ്രീലങ്കയിലെത്തിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം കാലഘട്ടത്തിലെ ആദ്യ വിദേശ യാത്രയുടെ ഗുണം കേരളത്തിന്. ചരിത്രത്തിലാദ്യമായി ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിച്ച് ഫെറി സര്‍വീസ് ആരംഭിക്കാന്‍ കരാറായി. മോദിയും മാലിദ്വീപ് പ്രസിഡന്റ് സോലിഹും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞാണ് ഇക്കുറി വിദേശയാത്രയ്ക്കായി മാലിദ്വീപിലേക്ക് പോയത്. കൊച്ചിത്തീരത്ത് നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുല്‍ഹുദുഫുഷി എന്ന പവിഴദ്വീപിലൂടെ മാലിദ്വീപിന്റെ ആസ്ഥാനമായ മാലിയിലേക്കാണ് ഫെറി സര്‍വീസ്. മാലിയില്‍ നിന്നും കൊച്ചിയിലേക്ക് 700 കിലോമീറ്ററാണ് കടല്‍ദൂരം. കുല്‍ഫുദുഫുഷിയിലേക്ക് 500 കിലോമീറ്ററാണ് കൊച്ചിയില്‍ നിന്നുള്ള ദൂരം.

സ്ഥിരമായി പാസഞ്ചര്‍ കം കാര്‍ഗോ ഫെറി സര്‍വീസ് ആണ് ലക്ഷ്യമിടുന്നത്. ഇതിന്റെ നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മോദി മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബധന ചെയ്ത് സംസാരിച്ചപ്പോള്‍ പറഞ്ഞു.

ഏറെ നയതന്ത്ര പ്രാധാന്യമുള്ള വിദേശയാത്രയായാണ് പ്രധാനമന്ത്രിയുടെ മാലി യാത്രയെ കണക്കാക്കപ്പെട്ടിരുന്നത്. ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരപ്പൂ കൊണ്ട് തുലഭാരം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്ര. മാലി സന്ദര്‍ശനത്തിന് ശേഷം മോദി ഇന്ന് ശ്രീലങ്കയിലെത്തിയിരിക്കുകയാണ്.

read more:നായര്‍-കത്തോലിക്ക-ലീഗ് സഖ്യം വീണ്ടുമൊന്നിച്ച ശബരിമലയിലെ ‘വിമോചന സമരം’: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ ചരിത്രപരമായ കാരണങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍