ന്യൂസ് അപ്ഡേറ്റ്സ്

ഗണേഷ് കുമാറിനെ പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍

Print Friendly, PDF & Email

സരിത എസ് നായര്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകള്‍ പലതും ഒത്തുതീര്‍പ്പായെങ്കിലും മറ്റ് ചില കേസുകളിലും പ്രതിയായ ബിജു ഇപ്പോഴും ജയിലിലാണ്

A A A

Print Friendly, PDF & Email

സോളാര്‍ കേസില്‍ ചലച്ചിത്ര താരവും എംഎല്‍എയുമായ ഗണേഷ് കുമാറിനെയും പ്രതിചേര്‍ക്കണമെന്ന് ബിജു രാധാകൃഷ്ണന്‍. കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ബിജു ആരോപിക്കുന്നു.

സരിത എസ് നായര്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകള്‍ പലതും ഒത്തുതീര്‍പ്പായെങ്കിലും മറ്റ് ചില കേസുകളിലും പ്രതിയായ ബിജു ഇപ്പോഴും ജയിലിലാണ്. ബിജുവിന്റെ ഭാര്യയെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. സോളാര്‍ കേസ് ഉയര്‍ന്ന കാലം മുതല്‍ അന്ന് യുഡിഎഫിലായിരുന്ന ഗണേഷിന്റെ പേരും ആരോപിക്കപ്പെട്ടിരുന്നു. സരിതയുമായി ഗണേഷിന് ബന്ധമുണ്ടെന്നും ടീം സോളാറിനെ എംഎല്‍എ സഹായിച്ചിട്ടുണ്ടെന്നുമായിരുന്നു ആരോപണം.

എന്നാല്‍ സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റക്കാരാണെന്ന് പറഞ്ഞിരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അതില്‍ ഗണേഷ് കുമാറിന്റെ പേര് ഉള്‍പ്പെട്ടിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍