Top

പാസ്‌പോര്‍ട്ട്, വിസ കാലാവധി കഴിഞ്ഞ ജര്‍മ്മന്‍ പൗരനെ അമൃതാനന്ദമയി മഠത്തില്‍ നിന്നും അറസ്റ്റ് ചെയ്തു

പാസ്‌പോര്‍ട്ട്, വിസ കാലാവധി കഴിഞ്ഞ ജര്‍മ്മന്‍ പൗരനെ അമൃതാനന്ദമയി മഠത്തില്‍ നിന്നും അറസ്റ്റ് ചെയ്തു
വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍ നിന്നും ജര്‍മ്മന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും കാലാവധി കഴിഞ്ഞ ശേഷവും ഇന്ത്യയുടെ പലഭാഗങ്ങളിലായി കറങ്ങി നടക്കുകയായിരുന്ന ഹോള്‍ഗര്‍ എറിക് ഇര്‍ക്മിഷിനെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം മുമ്പാണ് ഇയാള്‍ അമൃതപുരിയിലെത്തിയത്. സംശയം തോന്നിയ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. പരിശോധനയില്‍ ഇയാളുടെ പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും കാലാവധി അവസാനിച്ചതായി കണ്ടെത്തി. 2016ല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഇയാളുടെ പേരില്‍ കുളു, മണാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അടിപ്പിടി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

രണ്ടര വര്‍ഷത്തോളം വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങി നടന്ന ഇയാള്‍ രണ്ട് ദിവസം മുമ്പാണ് അമൃത മഠത്തിലെത്തിയത്. കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിട്രേറ്റ് കോടതിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Next Story

Related Stories