TopTop
Begin typing your search above and press return to search.

അറസ്റ്റിന് സാധ്യതയില്ല: കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി

അറസ്റ്റിന് സാധ്യതയില്ല: കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് സാധുതയില്ലെന്ന് ഹൈക്കോടതി. കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് നിരീക്ഷിച്ചാണ് കോടതി തീര്‍പ്പാക്കിയത്.

കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്നും അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബര്‍ നാലിലേക്ക് മാറ്റി.

കാവ്യയുമായി ബന്ധമുണ്ടെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് കാവ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അന്വേഷണത്തില്‍ പക്ഷപാതിത്വമുണ്ടെന്നും ദുരുദ്ദേശത്തോടെയാണ് അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Next Story

Related Stories