UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് പ്രശ്‌നം?: ഹൈക്കോടതി

ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിക്കുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ഹൈക്കോടതി ചോദിച്ചു. എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. വനിതാ മതിലിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അതേസമയം ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിക്കുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പങ്കെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമോയെന്നും വ്യക്തമാക്കണം. വനിതാ മതിലില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് കാസര്‍ഗോഡു നിന്നും തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍