TopTop
Begin typing your search above and press return to search.

ലൈംഗിക ആരോപണം കമ്മിഷന്റെ പിരിധിയില്‍ വരില്ലെന്ന് കോടതി: സോളാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം

ലൈംഗിക ആരോപണം കമ്മിഷന്റെ പിരിധിയില്‍ വരില്ലെന്ന് കോടതി: സോളാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം
സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. സരിത നായരുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള ലൈംഗിക പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതായി ഹൈക്കോടതി വ്യക്തമാക്കി. സരിതയുടെ കത്തിലെ ലൈംഗിക ആരോപണങ്ങള്‍ കമ്മിഷന്റെ പരിധിയില്‍ പെടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ ഇതുസംബന്ധിച്ച ഭാഗങ്ങളില്‍ ഭേദഗതി വരുത്തി. അതേസമയം അന്വേഷണത്തില്‍ തടസ്സമില്ലെന്നും കോടതി അറിയിച്ചു. ലൈംഗിക ആരോപണങ്ങള്‍ ഒഴിവാക്കി വേണം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍. തുടര്‍നടപടിയെടുക്കുകയോ പത്രക്കുറിപ്പ് ഇറക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതുപ്രകാരം പുതുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സോളാര്‍ കേസില്‍ പ്രതിയായ സരിതയുടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയ കമ്മിഷന്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ച പരിഗണനാ വിഷയങ്ങള്‍ മറികടന്നുവെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആക്ഷേപം.

അതേസമയം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഹര്‍ജി കോടതി തള്ളി. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ തിരുവഞ്ചൂര്‍ കേസില്‍ നിന്നും രക്ഷിക്കാന്‍ സഹായിച്ചുവെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പരാമര്‍ശം അനാവശ്യവും തന്റെ സല്‍ക്കീര്‍ത്തിയെ ബാധിക്കുന്നതും മൗലികാവകാശ ലംഘനവുമാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ ഹര്‍ജി.

Next Story

Related Stories