ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയെ ഫാനില്‍ കെട്ടിത്തൂക്കിയിട്ട് ബെല്‍റ്റിന് തല്ലി; മുന്നറിയിപ്പോടെ മര്‍ദ്ദന ദൃശ്യങ്ങള്‍ ഭാര്യാസഹോദരന് അയച്ചു കൊടുത്തു

A A A

Print Friendly, PDF & Email

ഭാര്യയെ സീലിംഗ് ഫാനില്‍ കെട്ടിത്തൂക്കിയിട്ട് ബെല്‍റ്റ് കൊണ്ട് അടിച്ചു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. പിന്നീട് ഈ വീഡിയോ ഭാര്യാസഹോദരന് അയച്ചു കൊടുത്തു. ഒപ്പം ഒരു ഭീഷണിയും, താന്‍ ആവശ്യപ്പെട്ട അമ്പതിനായിരം രൂപ തന്നില്ലെങ്കില്‍ സഹോദരി ഇനിയും ക്രൂരമായി ഉപദ്രവിക്കപ്പെടും; ഉന്നാവോ പീഡനക്കേസില്‍ സംസ്ഥാനം ഇളകി മറിഞ്ഞു നില്‍ക്കുമ്പോള്‍ തന്നെയാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഈ സ്ത്രീധന പീഡന വാര്‍ത്ത വരുന്നത്.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്. ക്രൂരപീഡനത്തിന് ഇരയായ യുവതി വാര്‍ത്ത ഏജന്‍സിയായ എഎന്‍ ഐയോടു പറയുന്ന കാര്യങ്ങള്‍ ഇതാണ്; സ്ത്രീധന തുകയായി അമ്പതിനായിരം രൂപ കൂടി വേണമെന്നും വീട്ടില്‍ നിന്നും വാങ്ങിക്കൊണ്ടുവരാനും ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം താന്‍ നിഷേധിച്ചു. ഇതോടെയാണ് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നത്. ഒരു ബെല്‍റ്റ് കൊണ്ട് അയാള്‍ എന്നെ പൊതിരെ തല്ലി. മൂന്നു നാലു മണിക്കൂറുകളോളം. ഒടുവില്‍ ഞാന്‍ ബോധരഹിതയായി വീണു. ബോധം വന്നപ്പോള്‍ എന്റെ ദുപ്പട്ട ഉപയോഗിച്ച് കൈകള്‍ സീലിംഗ് ഫാനില്‍ കെട്ടിയിട്ട് വീണ്ടും തല്ലി. ഞാന്‍ വിദ്യാഭ്യാസം നേടാത്ത ഒരു സ്ത്രീയാണ്. അതുകൊണ്ടാണ് ഈ അവസ്ഥ എനിക്കു വന്നത്. എന്റെ ജീവിതം ആകെ തകര്‍ന്നു…

സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും എല്ലാവരും ഒളിവില്‍ പോയിരിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍