UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യ സ്ഥിരമായി ടിക് ടോക്കില്‍; ഭര്‍ത്താവ് കുത്തിക്കൊന്നു

തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പേരും ഏറെ നാളായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു

പതിവായി ടിക് ടോക്കില്‍ മുഴുകുന്നതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ കൊവൈപ്പുതൂര്‍ കൊളത്തുപ്പാളയത്തെ കെ നന്ദിനിയാണ്(26) മരിച്ചത്. ഭര്‍ത്താവ് ആര്‍ കനകരാജ് അറസ്റ്റിലായി.

മധുക്കരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട യുവതി. ടിക് ടോക് വീഡിയോകളില്‍ അഭിനയിക്കുകയും സ്ഥിരമായി വീഡിയോകള്‍ കാണുകയും ചെയ്യുന്നെന്നാണ് ഭര്‍ത്താവിന്റെ വാദം. തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പേരും ഏറെ നാളായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും മറ്റാരോടോ സംസാരിക്കുകയായിരുന്നുവെന്നുമാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി.

മദ്യപിച്ച് യുവതിയുടെ ജോലി സ്ഥലത്തെത്തിയ കനകരാജ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വയറ്റില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടിക് ടോക്കിനെക്കുറിച്ച് കനകരാജ് പറയുന്നുണ്ടെങ്കിലും സംശയ രോഗമാണ് ഇയാള്‍ക്കെന്നാണ് പോലീസിന്റെ നിഗമനം.

read more:‘പൂന്തോട്ടത്തിലെ സ്ത്രീയെയാണ് എനിക്ക് സംശയം’: ബാലഭാസ്‌കറിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍