ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയെ ഭഗവാനെയും വധിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നതായി കണ്ടെത്തല്‍

Print Friendly, PDF & Email

നവീനെ അറസ്റ്റ് ചെയ്യാന്‍ ഒരാഴ്ച കൂടി താമസിച്ചിരുന്നെങ്കില്‍ ഭഗവാനും കൊല്ലപ്പെടുമായിരുന്നുവെന്നാണ് വാര്‍ത്താ സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്

A A A

Print Friendly, PDF & Email

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ അറസ്റ്റിലായ ഹിന്ദു യുവ സേന നേതാവ് കെ ടി നവീന്‍ കുമാറിനെ മൈസൂര്‍ ആസ്ഥാനമായുള്ള എഴുത്തുകാരന്‍ കെ എസ് ഭഗവാനെ വധിക്കാനും ഏര്‍പ്പെടുത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഗൗരി വധം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നവീന്‍ മുന്‍കൈയെടുത്തതിനെ തുടര്‍ന്നാണ് ഇത്.

ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യസൂത്രധാരന്മാരുമായി ചേര്‍ന്ന് ഭഗവാനെ വധിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരുന്നതിനിടെയാണ് ഫെബ്രുവരി 18ന് ഇയാള്‍ അറസ്റ്റിലായത്. ഇതിനായി ഒരു തോക്ക് കൈവശം സൂക്ഷിച്ചിരുന്നതായി ബംഗളൂര്‍ പോലീസ് അറിയിച്ചു. അനധികൃതമായി വെടിയുണ്ടകള്‍ സൂക്ഷിച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. ഒരു കൂട്ടം കൊലയാളികള്‍ക്കൊപ്പം ഗൗരിയുടെ വീടിന് പുറത്ത് കാത്തുനില്‍ക്കുകയും അവര്‍ക്ക് നേരെ വെടിയുതിര്‍ത്തതും ഇയാളാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ബംഗളൂരുവിലെ വീടിന് പുറത്ത് സെപ്തംബര്‍ 5നാണ് ഗൗരി കൊല്ലപ്പെടുന്നത്.

ഗൗരി വധക്കേസില്‍ ഇയാള്‍ക്കുള്ള പങ്കിനെക്കുറിച്ച് വ്യക്തമാകാന്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കി വരികയാണ്. ഇതില്‍ നിന്നും ഇയാളുടെ പങ്ക് വ്യക്തമാകുന്ന തെളിവുകള്‍ ലഭിക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇന്നലെ ബംഗളൂരു മജിസ്‌ട്രേറ്റ് കോടതിയില്‍ നുണ പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കോടതിയില്‍ ഇയാള്‍ ഇതിന് വിസമ്മതിച്ചിരുന്നു. അനധികൃതമായി ആയുധം കൈവശം വച്ചത് മാത്രമല്ല നവീനെതിരെ എടുത്തിരിക്കുന്ന കേസെന്നും ഭഗവാനെ വധിക്കാന്‍ ശ്രമിച്ചതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിലുള്ള ബംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ എംഎന്‍ അനുചേദ് ഇന്ത്യന്‍ എക്‌സ്പ്രസിനെ അറിയിച്ചു. അതേസമയം ആയുധ നിയമ കേസില്‍ നവീന്‍ കുമാറിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാനിരിക്കുകയാണ് പോലീസ്. ഇത് രണ്ട് ഗൂഢാലോചന കേസുകളില്‍ ഇയാള്‍ക്കുള്ള പങ്ക് തെളിയിക്കുന്നതാണെന്ന് അനുച്ചേത് പറഞ്ഞു.

ഹിന്ദുത്വ രാഷ്ട്രീയത്തെ വളരെ ശക്തമായ ഭാഷയില്‍ തന്നെ എതിര്‍ക്കുന്ന വ്യക്തിയാണ് ഭഗവാന്‍. മാര്‍ച്ച് രണ്ടിന് നവീനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അന്വേഷണ സംഘം സീല്‍ ചെയ്ത രണ്ട് മൊഴികള്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്. നവീനെ അറസ്റ്റ് ചെയ്യാന്‍ ഒരാഴ്ച കൂടി താമസിച്ചിരുന്നെങ്കില്‍ ഭഗവാനും കൊല്ലപ്പെടുമായിരുന്നുവെന്നാണ് വാര്‍ത്താ സ്രോതസുകള്‍ വെളിപ്പെടുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍