ന്യൂസ് അപ്ഡേറ്റ്സ്

നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ ഒഴുകി വന്ന നിലയില്‍

നെയ്യാര്‍ ഡാമിന്റെ കനാലില്‍ ഒഴുകി വന്ന മൃതദേഹം ഒരു ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം അത് ഒരു കവറില്‍ കെട്ടിവയ്ക്കുകയുമായിരുന്നെന്ന് നെയ്യാറ്റിന്‍കര പോലീസ് അഴിമുഖത്തോട് പറഞ്ഞു

തിരുവനന്തപുരം പനച്ചികോട് നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ ഒഴുകി വന്ന നിലയില്‍ കണ്ടെത്തി. ബാലരാമപുരം പനച്ചിക്കോട് കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് സംഭവം.

നെയ്യാര്‍ ഡാമിന്റെ കനാലില്‍ ഒഴുകി വന്ന മൃതദേഹം ഒരു ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം അത് ഒരു കവറില്‍ കെട്ടിവയ്ക്കുകയുമായിരുന്നെന്ന് നെയ്യാറ്റിന്‍കര പോലീസ് അഴിമുഖത്തോട് പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍