TopTop
Begin typing your search above and press return to search.

ബിജെപിയുടെ പദയാത്ര ഇന്ന് പിണറായിയില്‍

ബിജെപിയുടെ പദയാത്ര ഇന്ന് പിണറായിയില്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്ര ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് കൂടെ കടന്നുപോകും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഈ പദയാത്രയില്‍ അണിചേരുന്നുണ്ട്. രാവിലെ പത്തിന് മമ്പറത്ത് നിന്നും ആരംഭിക്കുന്ന പദയാത്ര വൈകുന്നേരം തലശേരിയില്‍ സമാപിക്കും.

കനത്ത സുരക്ഷയാണ് പദയാത്ര കടന്നുപോകുന്ന വഴികളില്‍ ഒരുക്കിയിരിക്കുന്നത്. സിപിഎമ്മിനെതിരെയുള്ള ശക്തമായ പ്രചരണവുമായി അമിത് ഷാ പങ്കെടുക്കുന്ന ഇന്നത്തെ പദയാത്ര സിപിഎം രൂപീകരിക്കപ്പെട്ട പിണറായിയിലൂടെയും കടന്നുപോകുന്നുവെന്നതാണ് പ്രത്യേകത. വൈകുന്നേരം തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുയോഗത്തില്‍ അമിത് ഷാ അണികളെ അഭിസംബോധന ചെയ്യും.

ഇന്നലെ കീച്ചേരി മുതല്‍ കണ്ണൂര്‍ ടൗണ്‍ വരെ നടന്ന പദയാത്രയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു. യോഗിയും സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. സിപിഎം ശക്തികേന്ദ്രങ്ങളിലൂടെ 41.5 കിലോമീറ്റര്‍ പദയാത്രയായാണ് ബിജെപി ലക്ഷ്യമിടുന്നത്. നാളെ പാനൂര്‍ മുതല്‍ കൂത്തുപറമ്പ് വരെ നടക്കുന്ന പദയാത്രയോടെ ജനരക്ഷായാത്രയുടെ ജില്ലയിലെ പര്യടനം അവസാനിക്കും.

Next Story

Related Stories