TopTop
Begin typing your search above and press return to search.

ബിജെപി എംഎല്‍എ ബൊപ്പയ്യ പ്രോടേം സ്പീക്കര്‍: കീഴ്‌വഴക്കം തെറ്റിച്ച് വീണ്ടും കര്‍ണാടക ഗവര്‍ണര്‍

ബിജെപി എംഎല്‍എ ബൊപ്പയ്യ പ്രോടേം സ്പീക്കര്‍: കീഴ്‌വഴക്കം തെറ്റിച്ച് വീണ്ടും കര്‍ണാടക ഗവര്‍ണര്‍
സുപ്രിംകോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട ബിജെപി പുതിയ രാഷ്ട്രീയ കളിയുമായി രംഗത്ത്. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ബിജെപി എംഎല്‍എ കെ ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ചു.

സഭയിലെ മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറാക്കണമെന്ന കീഴ്‌വഴക്കം തെറ്റിച്ചാണ് മുന്‍സ്പീക്കര്‍ കൂടിയായ ബൊപ്പയ്യയുടെ നിയമനം. വോട്ടെടുപ്പ് ഏത് രീതിയില്‍ നടത്തണമെന്ന് പ്രോടേം സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നാണ് സുപ്രിംകോടതി പറഞ്ഞിരിക്കുന്നത്. രഹസ്യ ബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. ഫലത്തില്‍ ഇപ്പോള്‍ വോട്ടെടുപ്പ് ഏത് രീതിയില്‍ വേണമെന്ന് ബിജെപി തീരുമാനിക്കുന്ന അവസ്ഥയായി.

Next Story

Related Stories