UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീര്‍ത്ഥാടകയെ കൊന്നുകളയെടാ എന്ന് വിളിച്ച് പറഞ്ഞയാളിനെ എന്തുകൊണ്ട് കണ്ടെത്താന്‍ പോലീസ് തയ്യാറാകുന്നില്ല: കെ സുരേന്ദ്രന്‍

വനിതാ മതില്‍ എന്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് വേണ്ടിയാണോ വനിതാ മതിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു. യുവതീ പ്രവേശനത്തില്‍ കോടതി വിധി വന്നപ്പോഴത്തെ നിലപാടാണോ ഇപ്പോഴുമുള്ളതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ ആണെങ്കില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് അറസ്റ്റ് ചെയ്യുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. തനിക്ക് നേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രതിഷേധവും വേണ്ടെന്ന് താനാണ് ആവശ്യപ്പെട്ടത്. റിമാന്‍ഡില്‍ കഴിഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ പോലീസ് അവസരം തന്നില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നിലയ്ക്കലില്‍ അറസ്റ്റിലായവരെല്ലാം അക്രമികളല്ല. തീര്‍ത്ഥാടകയെ കൊന്നുകളയെടാ എന്ന് വിളിച്ച് പറഞ്ഞയാളിനെ എന്തുകൊണ്ട് കണ്ടെത്താന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ചിത്തിര ആട്ടത്തിന് പ്രശ്‌നമുണ്ടാക്കിയത്. തൃശൂരില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകരാണ് പ്രശ്‌നമുണ്ടാക്കിയതെന്നതിന് തെളിവുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തന്ത്രി കുടുംബവും പന്തളം കൊട്ടാരവും എന്‍എസ്എസും പിന്തുണച്ചതുകൊണ്ടാണ് സമരത്തിന് സ്വീകാര്യതയുണ്ടായതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയും ആര്‍എസ്എസും മാത്രം വിചാരിച്ചാല്‍ ഈ സ്വീകാര്യത ലഭിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 22 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് സുരേന്ദ്രന്‍ ജയില്‍ മോചിതനായത്.

നവോഥാന മതില്‍ കെട്ടാന്‍ വരട്ടെ, ആദ്യം ഈ കുഞ്ഞിന്റെ കണ്ണിരിനു മറുപടി പറയൂ

‘ചുവപ്പ് കണ്ടാല്‍ കുത്തുന്ന കാള’; നവോത്ഥാനമല്ല, എന്‍എസ്എസിന്റേത് കമ്യൂണിസ്റ്റ് വിരുദ്ധ പാരമ്പര്യമെന്ന് ഓര്‍മിപ്പിച്ച് വെള്ളാപ്പള്ളി

‘വനിതാ മതിലി’ന്റെ ജോയിന്റ് കണ്‍വീനര്‍ ഹാദിയയെ കൊന്ന് ജയിലിൽ പോകുമെന്ന് പറഞ്ഞ ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍