UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘തിരക്കുള്ളവര്‍ വരേണ്ടതില്ല’: യോഗത്തിനിടെ ഇറങ്ങിപ്പോയ തച്ചങ്കരിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതിയുമായി കടകംപള്ളി

ഓണ്‍ലൈന്‍ ബുക്കിംഗുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് തച്ചങ്കരി ഇറങ്ങിപ്പോയത്.

ശബരിമല അവലോകനയോഗനത്തിനിടെ ഇറങ്ങിപ്പോയ ടോമിന്‍ ജെ. തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യോഗം നടക്കുന്നതിനിടയ്ക്ക് കെഎസ്ആര്‍ടിസി എംഡിയായ ടോമിന്‍ ജെ. തച്ചങ്കരി ഇറങ്ങിപ്പോകുകയായിരുന്നു.

തിരക്കുള്ളവര്‍ യോഗത്തിന് വരേണ്ടിയിരുന്നില്ലെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് മന്ത്രി പറഞ്ഞത്. ഓണ്‍ലൈന്‍ ബുക്കിംഗുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് തച്ചങ്കരി ഇറങ്ങിപ്പോയത്.

ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരെയും യോഗത്തിന് ക്ഷണിച്ചിരുന്നെങ്കിലും അവരാരും എത്തിയില്ല. ഇതോടെ യോഗത്തില്‍ നിന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിട്ട് നില്‍ക്കുകയും ചെയ്തു. ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം.

മണ്ഡല തീര്‍ത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകള്‍ യോഗം വിലയിരുത്തി. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് സുരക്ഷയുടെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടന്ന് യോഗത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. പലരും ആശങ്കയോടെ വിളിക്കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. ഇന്നലെ മാത്രം 35,000 പേര്‍ പൊലീസിന്റെ പോര്‍ട്ടല്‍ വഴി ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്തുവെന്നും ഡിജിപി അറിയിച്ചു.

കാക്കിക്കുള്ളിലെ കല പുറത്തെടുത്ത് ടോമിന്‍ തച്ചങ്കരി: ഇത്തവണ കെഎസ്ആര്‍ടിസിയുടെ നെഞ്ചത്ത്

കാക്കിയില്‍ നിന്നും ഈ ഏമാന്‍ കാവിയിലേക്കോ? സെന്‍കുമാറിന്റെ വെളിപാടുകള്‍

ബസ്‌ കണ്ടക്ടറായി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍