TopTop
Begin typing your search above and press return to search.

വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്ക് ജനങ്ങളെ കബളിപ്പിക്കാന്‍ ശബരിമല വിഷയം കൊണ്ട് സാധിച്ചിട്ടുണ്ട്: കടകംപള്ളി സുരേന്ദ്രന്‍

വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്ക് ജനങ്ങളെ കബളിപ്പിക്കാന്‍ ശബരിമല വിഷയം കൊണ്ട് സാധിച്ചിട്ടുണ്ട്: കടകംപള്ളി സുരേന്ദ്രന്‍
എക്‌സിറ്റ് പോളുകള്‍ എല്ലാ കാലത്തും ശരിയായ ചരിത്രമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേശീയ രാഷ്ട്രീയത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്ക് ശബരിമല വിഷയം ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ചിലരെയെല്ലാം സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചെയ്യാത്ത കുറ്റം സര്‍ക്കാരിന് മേല്‍ ചാര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വര്‍ഗ്ഗീയ കോമരങ്ങള്‍ക്ക് സാധിച്ചു. അതില്‍ ഒരളവ് വരെ അവര്‍ വജയിക്കുകയും ചെയ്തു. അതേസമയം ചിന്താശേഷിയുള്ള ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തും. അങ്ങനെയെങ്കില്‍ ഈ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിട്ടുണ്ടാകില്ലെന്നും കടകംപള്ളി വിശദീകരിച്ചു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലെയാകില്ല യഥാര്‍ത്ഥ ഫലങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

read more:കല്ലട ബസ്: 500 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ 20 ദിവസം കൊണ്ട് ചുമത്തിയ പിഴ 1.32 കോടി രൂപ; എന്നിട്ടും നിയമലംഘനങ്ങള്‍ക്ക് കുറവില്ല

Next Story

Related Stories