ന്യൂസ് അപ്ഡേറ്റ്സ്

കതുവ; ബലാത്സംഗവും കൊലയും നടന്നത് ക്ഷേത്രത്തിലല്ലെന്ന് സുരേന്ദ്രന്‍, നുണ പ്രചരിപ്പിച്ച് പിണറായി കലാപം ഉണ്ടാക്കുന്നുവെന്നും വിമര്‍ശനം

Print Friendly, PDF & Email

നാലു വോട്ടിനുവേണ്ടി ജനങ്ങളെ കലാപത്തിലേക്കു തള്ളിവിടുന്ന പിണറായി വിജയനു ചരിത്രം മാപ്പുനല്‍കില്ലെന്നും സുരേന്ദ്രന്‍

A A A

Print Friendly, PDF & Email

കേരളത്തില്‍ പലയിടത്തും ഇന്ന് ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കെല്ലാം കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ നടത്തിയ വ്യാജപ്രചരണങ്ങളാണ് അക്രമങ്ങള്‍ക്കെല്ലാം കാരണമെന്നും സുരേന്ദ്രന്‍ പറയുന്നു. കതുവയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതും കൊല ചെയ്യപ്പെട്ടതും ക്ഷേത്രത്തില്‍വച്ചാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിട്ടില്ലെന്നും പിണറായി എന്നാല്‍ ആ തരത്തിലാണ് പ്രചരണം നടത്തിയതെന്നും സുരേന്ദ്രന്‍. സത്യപ്രതിജ്ഞ ലംഘനം നടത്തിയ പിണറായി ക്രിമിനല്‍ കുറ്റമാണ് നടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

ഇന്ന് നടന്ന എല്ലാ അക്രമങ്ങള്‍ക്കും തിരി കൊളുത്തിയത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. കാശ്മീരിലെ ബലാല്‍സംഗവും കൊലപാതകവും നടന്നത് ക്ഷേത്രത്തിലാണെന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പിണറായി വിജയന്റെ വ്യാജസന്ദേശമാണ് ഇതിനെല്ലാം കാരണം. കുറ്റപത്രത്തിലെവിടെയും അങ്ങനെയൊരു വിവരമില്ല. മാത്രമല്ല ഈ ദാരുണകൃത്യം നടത്തിയത് സംഘപരിവാറാണെന്നും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പ്രചരിപ്പിച്ചു. ഇതും കുററപത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. മതസ്പര്‍ദ്ദ വളര്‍ത്തുന്നതും ഇരുവിഭാഗം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതുമായ വ്യാജപ്രചാരണത്തിനാണ് ഒരു മുഖ്യമന്ത്രി തയ്യാറായത്. സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി നടത്തിയത്. ഐ. പി. സി153(അ) അനുസരിച്ചുള്ള ക്രിമിനല്‍കുറ്റമാണ് പിണറായി വിജയന്‍ ചെയ്തിട്ടുള്ളത്. മതതീവ്രവാദികള്‍ക്ക് പ്രേരണയായത് ഈ പ്രസ്താവനയാണ്. ഈ പാപത്തില്‍ നിന്ന് കൈകഴുകാന്‍ പിണറായി വിജയനാവില്ല. കുട്ടനേയും മുട്ടനേയും തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കന്റെ സൃഗാലബുദ്ധിയാണ് പിണറായി കാണിച്ചത്. നാലു വോട്ടിനുവേണ്ടി ജനങ്ങളെ കലാപത്തിലേക്കു തള്ളിവിടുന്ന പിണറായി വിജയനു ചരിത്രം മാപ്പുനല്‍കില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍