TopTop
Begin typing your search above and press return to search.

കേരളത്തിന്റെ നേട്ടങ്ങള്‍ മറച്ചുവയ്ക്കാന്‍ ദേശീയ തലത്തില്‍ ശ്രമം നടന്നു: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

കേരളത്തിന്റെ നേട്ടങ്ങള്‍ മറച്ചുവയ്ക്കാന്‍ ദേശീയ തലത്തില്‍ ശ്രമം നടന്നു: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
കേരളത്തിന്റെ വികസന നേട്ടങ്ങള്‍ മറച്ചുവയ്ക്കാന്‍ ദേശീയ തലത്തില്‍ ചില സംഘടനകള്‍ കുപ്രചരണം നടത്തിയെന്ന് ഗവര്‍ണര്‍ പി സദാശിവം. ഇന്ന് നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിന്റെ മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്താന്‍ ശ്രമിച്ചു. ക്രമസമാധാന നിലയെക്കുറിച്ച് ഒരു മാസത്തോളം ദേശീയ തലത്തില്‍ കുപ്രചരണം നടത്തി. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്യാന്‍ കേരളത്തിന് സാധിച്ചു. അതേസമയം നിയമസഭയുടെ ബജറ്റ് സമ്മേളനം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണ് തുടങ്ങിയത്. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ എത്തിയപ്പോള്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സ്വീകരിച്ചത്.

വിലക്കയറ്റം, ഭരണസ്തംഭനം, ക്രമസമാധാന തകര്‍ച്ച എന്നിവ ഉന്നയിച്ചാണ് പ്രതിഷേധം ഉയര്‍ത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി തങ്ങളുടെ പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഗവര്‍ണറുടെ പ്രസംഗം തടയാന്‍ പ്രതിപക്ഷം മുതിര്‍ന്നില്ല.

Next Story

Related Stories