Top

ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകുമെന്ന് മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു

ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകുമെന്ന് മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു
എല്‍ഡിഎഫ് ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകുമെന്ന് മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു. ദേശാഭിമാനിയുടെ ആലപ്പുഴ എഡിഷന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസന വഴികളില്‍ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ട് പോകാന്‍ അദ്ദേഹത്തിനുള്ള ഇച്ഛാശക്തി അപാരമാണ്. കേരളം ഇതേ വിധത്തില്‍ മുന്നോട്ടു പോയാല്‍ പറുദീസയാകുമെന്ന് ഉറപ്പാണെന്നും ഫിലിപ്പ് മാത്യു കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജലപാത യാഥാര്‍ത്ഥ്യമായാല്‍ കേരളം രണ്ടു വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി വളരും. അത് നടപ്പാക്കാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രിയ്ക്കും മന്ത്രിസഭയ്ക്കും അഭിനന്ദനം.

ആലപ്പുഴയില്‍ ദേശാഭിമാനി എഡിഷന്‍ ആരംഭിക്കുന്നതില്‍ മനോരമയ്ക്ക് സന്തോഷം മാത്രമേ ഉള്ളൂവെന്നും ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. മത്സരം ശക്തമാകുമ്പോഴാണ് മികവ് കൂടുന്നത് എന്നതിനാലാണ് ആ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/newswrap-fr-peeliyanikkal-arrested-alancheri-meets-kummanam-writes-saju/

http://www.azhimukham.com/kerala-unity-of-manorama-priests-and-pinarayi-in-development/

Next Story

Related Stories