ന്യൂസ് അപ്ഡേറ്റ്സ്

ലീഗ് നേതാക്കള്‍ എസ്ഡിപിഐയുമായി രഹസ്യ ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് എന്തോ മറച്ചുവയ്ക്കാന്‍: കോടിയേരി

എസ്ഡ്പിഐ ലീഗ് കൂടിക്കാഴ്ചയെക്കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് നേതൃത്വവും തയ്യാറാകണം

എസ്ഡിപിഐ നേതാക്കളുമായി ലീഗ് നേതാക്കള്‍ നടത്തിയ രഹസ്യ ചര്‍ച്ചയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കാനാണ് മുസ്ലിംലീഗും എസ്ഡിപിഐയും ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ലീഗ് നേതാക്കള്‍ പറയുമ്പോഴും ചര്‍ച്ച നടന്നെന്നാണ് എസ്ഡിപിഐ നേതാക്കള്‍ പറയുന്നത്.

ഈ കൂട്ടുകെട്ട് അപകടമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു. എസ്ഡ്പിഐ ലീഗ് കൂടിക്കാഴ്ചയെക്കുറിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് നേതൃത്വവും തയ്യാറാകണം. പരാജയഭീതി കൊണ്ട് ആര്‍എസ്എസുമായി പോലും ധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ആര്‍എസ്എസ് ധാരണയുണ്ടെന്നും കോടിയേരി ആരോപിച്ചു. എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ലീഗ് നേതാക്കള്‍ പറയുന്നത് എന്തോ മറച്ചുവയ്ക്കാനാണ്. ലീഗിന് എല്ലാക്കാലത്തും വര്‍ഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച ചരിത്രമാണെന്നും കോടിയേരി പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കള്‍ എസ്ഡിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് വെളിപ്പെടുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍