TopTop
Begin typing your search above and press return to search.

സിപിഐ നേതാക്കളെ തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെ കോടിയേരി

സിപിഐ നേതാക്കളെ തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെ കോടിയേരി
ഇന്നലെ കൊച്ചിയില്‍ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ നേതാക്കള്‍ക്കെതിരെയുണ്ടായ നടപടി ദൗര്‍ഭാഗ്യകരമാണെന്നാണ് കോടിയേരി പറഞ്ഞത്.

സിപിഐയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും കോടിയേരി അറിയിച്ചു. സിപിഐയുമായി ഇനി തര്‍ക്കങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പോലീസ് സംവിധാനം നല്ലനിലയ്ക്കല്ല പോകുന്നതെന്ന് പോലീസ് നടപടിയില്‍ മര്‍ദ്ദനമേറ്റ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം പറഞ്ഞു. മുന്നണിയിലെ തിരുത്തല്‍ ശക്തിയായി സിപിഐ മുന്നോട്ട് പോകുമെന്നും എല്‍ദോ പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൗനം നാണംകെട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വൈപ്പിന്‍ ആര്‍ട്‌സ് കോളേജിലുണ്ടായ എഐഎസ്എഫ്-എസ്എഫ്‌ഐ തര്‍ക്കമാണ് ഇപ്പോള്‍ ഇടതുമുന്നണിയ്ക്ക് തന്നെ ഭീഷണിയായി വളര്‍ന്നിരിക്കുന്നത്. കോളേജിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ ഞാറയ്ക്കല്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പോലീസ് ഇത് കയ്യും കെട്ടി നോക്കിനിക്കുകയായിരുന്നെന്ന് സിപിഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് ഇന്നലെ ഞാറയ്ക്കല്‍ സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എറണാകുളം ഐജി ഓഫീസിലേക്ക് പ്രകടനം നടത്തിയത്.

ഈ മാര്‍ച്ചിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും ഉപയോഗിക്കുകയുമായിരുന്നു. ഈ നടപടിയില്‍ സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കെഎന്‍ സുഗതന്‍, ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി സി സന്‍ജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.

read more:തൊവരിമല സമരം പൊളിക്കാനായി എംഎല്‍എ സി കെ ശശീന്ദ്രന്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നെന്ന് സമരസമിതി

Next Story

Related Stories