UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള പൊലീസിനെ റോഡ് സുരക്ഷ പഠിപ്പിക്കാന്‍ ബ്രിട്ടീഷ്‌ സംഘം

സുരക്ഷിത ഇടനാഴി പദ്ധതി അവസാന ഘട്ടത്തിലെത്തുമ്പോഴും റോഡ് അപകടങ്ങള്‍ക്ക് കുറവുണ്ടാവുന്നില്ല എന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ബോധ വല്‍ക്കരണ ക്ലാസ് നടത്തുന്നത്

റോഡ് സുരക്ഷയെക്കുറിച്ച് കേരള പൊലീസിനെ ബോധവല്‍ക്കരിക്കാന്‍ ഇംഗ്ലണ്ടില്‍നിന്ന് ഉന്നതതല സംഘം എത്തുന്നു. സര്‍വ്വീസില്‍നിന്ന് വിരമിച്ച മൈക്കിള്‍ സെല്ലിന്റെ നേതൃത്വത്തിലുള്ള സംഘം മെയ് 5ന് സംസ്ഥാനത്തെത്തും. കൊട്ടാരക്കര എംസി റോഡിലെ കഴക്കൂട്ടം -അടൂര്‍ സുരക്ഷിത ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം നടത്തുന്നത്.

കൊല്ലം ജില്ലയിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്കും, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. പൊലീസ് ട്രെയിനിങ് കോളേജിലെ പരിശീലകരേയും ഇതില്‍ പങ്കാളിയാക്കും.

157 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സുരക്ഷിത ഇടനാഴി പദ്ധതി അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ലോകബാങ്കിന്റെ സഹായത്തോടെയാണ് ഇതിന്റെ പണി ആരംഭിച്ചത്. അപകടങ്ങള്‍ കുറക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെച്ചിരുന്നത്. സുരക്ഷിത ഇടനാഴി പദ്ധതി അവസാന ഘട്ടത്തിലെത്തുമ്പോഴും റോഡ് അപകടങ്ങള്‍ക്ക് കുറവുണ്ടാവുന്നില്ല എന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ബോധ വല്‍ക്കരണ ക്ലാസ് നടത്തുന്നത്.

അപകടങ്ങള്‍ കുറയ്ക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. 9 ബാച്ചുകളായിട്ടാണ് ക്ലാസുകള്‍ നടത്തുക. ട്രാന്‍സ്‌പോര്‍ട് റിസര്‍ച്ച് ലബോറട്ടറീസ് എന്ന ബ്രിട്ടീഷ് സ്ഥാപനത്തിനാണ് സുരക്ഷ ഇടനാഴിയുടെ ചുമതല നല്‍കിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍