TopTop
Begin typing your search above and press return to search.

കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച് താക്കോലുമായി കടന്നു; യാത്രക്കാര്‍ വലഞ്ഞു

കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച് താക്കോലുമായി കടന്നു; യാത്രക്കാര്‍ വലഞ്ഞു
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിക്കുകയും താക്കോല്‍ എടുത്തുകൊണ്ട് പോകുകയും ചെയ്തു. രാത്രിയില്‍ യാത്രക്കാരുമായി വന്ന ബസാണ് തടഞ്ഞു നിര്‍ത്തിയത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി.

കെഎസ്ആര്‍ടിസി പാല കൊന്നക്കാട് ബസിലെ ഡ്രൈവര്‍ സാജു ചാക്കോയ്ക്കാണ് മര്‍ദ്ദനമേറ്റത്. കലൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്നതിനിടെ ബസിന്റെ പിന്‍ഭാഗം ഒരു കാറില്‍ തട്ടിയിരുന്നു. ഇതോടെ കാറിലെ യാത്രക്കാരായ രണ്ട് പേര്‍ ബസിനുള്ളില്‍ കയറി ഡ്രൈവറെ മര്‍ദ്ദിക്കുകയും ബസിന്റെ താക്കോല്‍ എടുത്തുകൊണ്ട് പോകുകയുമായിരുന്നു. കണ്ടക്ടര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.

സാജുവിന്റെ വയറിന് പരിക്കേറ്റിട്ടുണ്ട്. കറുത്ത ടീഷര്‍ട്ട് ധരിച്ച ഒരു പയ്യനും വെള്ള ഷര്‍ട്ട് ധരിച്ച മറ്റൊരാളുമാണ് ഡ്രൈവറെ മര്‍ദ്ദിച്ചതെന്ന് കണ്ടക്ടര്‍ അനൂപ് പോലീസിന് മൊഴി നല്‍കി.

Next Story

Related Stories