ന്യൂസ് അപ്ഡേറ്റ്സ്

‘ശവപ്പെട്ടി കെ എസ് യുക്കാര്‍’ അറസ്റ്റില്‍

Print Friendly, PDF & Email

ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടിയില്‍ റീത്തും വച്ചിരുന്നു

A A A

Print Friendly, PDF & Email

എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടി സ്ഥാപിച്ച് പ്രതിഷേധിച്ച കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റിലായി. രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടി വച്ചത്.

ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടിയില്‍ റീത്തും വച്ചിരുന്നു. ജൂണ്‍ എട്ടിന് രാത്രിയിലോ പുലര്‍ച്ചെയോ ആണ് ശവപ്പെട്ടി സ്ഥാപിച്ചത്. പിറ്റേന്ന് രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. ഇത് കൂടാതെ നിരവധി പോസ്റ്ററുകളും ഓഫീസിന്റെ ഭിത്തിയില്‍ പതിച്ചിരുന്നു. ഞങ്ങളുടെ മനസില്‍ നിങ്ങള്‍ മരിച്ചുവെന്നും, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്കെന്ത് കിട്ടിയെന്നുമാണ് പോസ്റ്ററുകള്‍ പ്രധാനമായും ചോദിക്കുന്നത്.

ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചുവെന്നും പോസ്റ്ററുകളില്‍ പറയുന്നുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യൂദാസുമാരാണെന്നാണ് ഒരു പോസ്റ്ററില്‍ പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ എന്നതാണ് മറ്റൊരു ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍