UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഏറെ തെറ്റിദ്ധരിക്കപ്പെട്ടവനാണ് ഞാന്‍; മതമൈത്രിയും സാഹോദര്യവും അരക്കിട്ടുറപ്പിക്കാന്‍ ശ്രമിച്ചിട്ടും’: കുമ്മനം

ക്രൈസ്തവ മതമേലധ്യക്ഷന്മാരും ഇസ്ലാം മതത്തിലെ ഉന്നതരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും എന്നിട്ടും മറ്റു രാഷ്ട്രീയക്കാര്‍ തന്നെ പലതും പറയുകയാണെന്നും കുമ്മനം

ഏറെ തെറ്റിദ്ധരിക്കപ്പെട്ടവനാണ് താനെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. മതമൈത്രിയും സാഹോദര്യവും അരക്കെട്ടുറപ്പിക്കാന്‍ മാത്രമാണ് താനിത്രയും കാലം ശ്രമിച്ചതെന്നും ഗവര്‍ണര്‍ പദവി അതിനുള്ള ബഹുമതിയാകാമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. മിസോറാം ഗവര്‍ണറായി ചുമതലയേറ്റ കുമ്മനത്തെ ആദരിക്കാന്‍ തിരുവനന്തപുരം പൗരാവലി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ മതമേലധ്യക്ഷന്മാരും ഇസ്ലാം മതത്തിലെ ഉന്നതരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും എന്നിട്ടും മറ്റു രാഷ്ട്രീയക്കാര്‍ തന്നെ പലതും പറയുകയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗീയവാദി, പിന്തിരിപ്പന്‍, മൂരാച്ചി എന്നൊക്കെയുള്ള വിളികള്‍ ധാരാളം കേട്ടു. നിലയ്ക്കല്‍ രാഷ്ട്രീയ പ്രശ്‌നവും മാറാട് കലാപവും പരിഹരിക്കാന്‍ ഒരു മേശയ്ക്ക് ഇരുവശത്തുമിരുന്ന് ചര്‍ച്ച ചെയ്തതാണോ താന്‍ ചെയ്ത തെറ്റെന്നും കുമ്മനം ചോദിച്ചു. ഗവര്‍ണറായി നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ എന്തുചെയ്യണമെന്ന് പലവട്ടം ആലോചിച്ചു. പാര്‍ട്ടി പറയുന്നത് മാത്രമേ അനുസരിച്ചിട്ടുള്ളൂ. എങ്കിലും തനിക്ക് അതിനുള്ള യോഗ്യതയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. യോഗ്യതയില്ലെന്ന പ്രതികരണമാണ് യോഗ്യത എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ വെല്ലുവിളി ഏറ്റെടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

സമ്പൂര്‍ണ സാക്ഷരത വരിച്ച സംസ്ഥാനമാണ് മിസോറാം. ഈ രംഗത്ത് കേരളത്തിന് അങ്ങോട്ട് പലതും കൊടുക്കാനുണ്ട്. അവിടെ നിന്നും വാങ്ങാനുമുണ്ട്. ഇരുസംസ്ഥാനങ്ങളും തമ്മില്‍ നല്ലൊരു ബന്ധമുണ്ടാക്കാനുള്ള അവസരമായി താന്‍ ഈ ദൗത്യത്തെ കാണുന്നുവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ഇയാള്‍ തല മറന്ന് എണ്ണതേക്കാന്‍ തുടങ്ങിയെന്ന് നാളെ ആരെക്കൊണ്ടും പറയിക്കാന്‍ ഇടവരുത്തരുതേയെന്നാണ് പ്രാര്‍ത്ഥനയെന്നും കുമ്മനം. കുമ്മനത്തെക്കുറിച്ച് ധാരാളം തെറ്റിധാരണകളുണ്ടായിരുന്നെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യം വ്യക്തമാക്കി.

ഒ രാജഗോപാല്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പി സി ജോര്‍ജ്ജ് എംഎല്‍എ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍, വി മുരളീധരന്‍ എംപി, മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, സി വി ആനന്ദ ബോസ്, പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടി, ജി ശേഖരന്‍ നായര്‍, നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഗ്രൗണ്ടിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റനെ മാറ്റിയതെന്തെന്ന് ഇപ്പോള്‍ വ്യക്തമായി; കുമ്മനത്തിന്റേത് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ തന്നെ

“ഭാരതം എന്റെ അമ്മ, ഞാനൊന്നുമറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല”: ഗവര്‍ണറാക്കിയതിനെക്കുറിച്ച് കുമ്മനം

വാഴ്ത്തപ്പെട്ട ഉമ്മനും കുമ്മനും; കൈനഷ്ടം വന്ന് മാണിയും വെള്ളാപ്പള്ളിയും; ഇടതു തേരോട്ടം കേരള രാഷ്ട്രീയത്തിന് നല്‍കുന്ന സൂചനകള്‍

കുമ്മനത്തിന്റേത് മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പായിരുന്നോ? മിസോറാമില്‍ പോയ ഗവര്‍ണ്ണര്‍ കുമ്മനം കണ്ടത്

ആലഞ്ചേരിയുടെ സേവ് കുമ്മനം മിഷനും വ്യാജ ഒപ്പില്‍ അറസ്റ്റിലായ ഫാദര്‍ പീലിയാനിക്കലും

മലബാര്‍ കലാപം എന്ന ജിഹാദ്; കുമ്മനം പുതു ചരിത്രരചന നടത്തുമ്പോള്‍

കുമ്മനത്തിന്റെ യാത്ര ‘പൊളിച്ചത്’ അമിത് ഷായും യോഗിയും..!

ആട് ഒരു ഭീകരജീവിയാണ്; കോണ്‍ഗ്രസിനെങ്കിലും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍