ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലെ മുസ്ലിങ്ങളെ ‘പാകിസ്താനി’ എന്നു വിളിക്കുന്നവരെ ജയിലില്‍ അടയ്ക്കണം; ഒവൈസി

ബിജെപി സര്‍ക്കാര്‍ ഒരിക്കലും ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ തയ്യാറാകില്ലെന്നും ഒവൈസി

ഇന്ത്യയിലെ മുസ്ലിങ്ങളെ പാകിസ്താനി എന്ന് ആരെങ്കിലും വിളിച്ചാല്‍ അവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടു വരണമെന്ന് പാര്‍ലമെന്റ് അംഗവും എ ഐ എം ഐ എം നേതാവുമായ ഒസൗദ്ദീന്‍ ഒവൈസി. പാര്‍ലമെന്റിലാണ് ഒവൈസി ഈ ആവശ്യം ഉന്നയിച്ചത്. മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടുന്ന തരത്തില്‍ നിയമം ഉണ്ടാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ഇവിടുത്തെ ഒരു മുസ്ലിമിനെ ആരെങ്കിലും പാകിസ്താനി എന്നു വിളിച്ചാല്‍ അവരെ മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കണം, പക്ഷേ ബിജെപി സര്‍ക്കാര്‍ അങ്ങനെയൊരു നിയമം കൊണ്ടുവരുമെന്ന് പ്രതീക്ഷയില്ലെന്നും ഒവൈസി പറഞ്ഞു.

മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ തള്ളിക്കളഞ്ഞ മുസ്ലിങ്ങളാണ് ഇന്ത്യയിലുള്ളത്. പക്ഷേ ഞങ്ങള്‍ക്ക് ഇപ്പോഴും ഇവിടെ പുറത്തു നിര്‍ത്തപ്പെടുന്നവന്റെ അവസ്ഥയാണ് നേരിടേണ്ടി വരുന്നതെന്നും ഒവൈസി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍