ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല വിധി നടപ്പാക്കുമെന്ന് എല്‍ഡിഎഫ്: സമരം ചെയ്യുന്നവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കാമെന്ന് പ്രതീക്ഷ

Print Friendly, PDF & Email

വിശദീകരണ യോഗങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇപ്പോള്‍ തെരുവിലിറങ്ങിയിരിക്കുന്ന ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുമെന്നും അവര്‍ സമരങ്ങളില്‍ നിന്നും പിന്മാറുമെന്നുമാണ് ഇടതുമുന്നണി കരുതുന്നത്

A A A

Print Friendly, PDF & Email

ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി. ഭരണഘടന ബഞ്ചിന്റെ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷ സമരങ്ങളെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

എല്‍ഡിഎഫിന്റെ നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ ഉടന്‍ പുറത്തിറക്കുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. ശബരിമല വിധി കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സര്‍ക്കാരിനെതിരായ പ്രതിഷേധമായി മാറ്റിയതോടെ പ്രതിരോധിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. വിശ്വാസത്തിന്റെ പേരില്‍ ആളുകളെ തെരുവിലിറക്കിയ പ്രതിഷേധം മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപമായി പോലും മാറിയെന്ന് എല്‍ഡിഎഫ് യോഗം വിലയിരുത്തി.

അപകടകരമായ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഒപ്പം നില്‍ക്കുകയാണ് യുഡിഎഫ്. 13ന് തിരുവനന്തപുരത്തേക്കും 23ന് പത്തനംതിട്ടയിലേക്കും 24ന് കൊല്ലത്തും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഈ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഈ വിശദീകരണ യോഗങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇപ്പോള്‍ തെരുവിലിറങ്ങിയിരിക്കുന്ന ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുമെന്നും അവര്‍ സമരങ്ങളില്‍ നിന്നും പിന്മാറുമെന്നുമാണ് ഇടതുമുന്നണി കരുതുന്നത്.

30ന് മുമ്പ് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഇടതുപക്ഷ തീരുമാനം. ബ്രൂവറി അനുമതി റദ്ദാക്കിയതിനാല്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നില്ല. ഇതിനിടെ സുപ്രിംകോടതി വിധിക്കെതിരായി സംഘടിപ്പിച്ച ശബരിമല സംരക്ഷണ യാത്ര ഇന്ന് പന്തളത്ത് ആരംഭിച്ചിട്ടുണ്ട്. വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പി എസ് ശ്രീധരന്‍ പിള്ള യാത്രക്കിടെ പറഞ്ഞു. വിശ്വാസത്തിനെതിരെ നിലപാടെടുത്ത പി കെ ശ്രീമതി എംപിക്കെതിരെയും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെയും പ്രതിഷേധങ്ങള്‍ നടന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍