UPDATES

വായന/സംസ്കാരം

എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടും: എം മുകുന്ദന്‍

അടുത്തയിടെയായി ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങളാലാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് ജീവിക്കുന്നതെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. അടുത്തയിടെയായി ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങളാലാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. പാലക്കാട് നടന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കവെയാണ് അദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

എഴുത്തിന്റെ ലോകത്ത് അസ്ഥിരത നിഴലിക്കുന്നുവെന്നും പ്രസിദ്ധീകരണ രംഗത്ത് കോര്‍പ്പറേറ്റുകള്‍ കടന്നു വന്നതോടെയാണ് ഈ സാഹചര്യം ഉണ്ടായതെന്നും, പ്രസാധകന് ഇഷ്ടമില്ലാത്ത ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

മുകുന്ദന്റെ പ്രസ്ഥാവനക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സ്ത്രീ കേവലം ശരീരമാണെന്ന ധാരണയില്‍ നിന്നാണ് ഇത്തരം വാക്കുകളുണ്ടാവുന്നതെന്നാണ് മുകുന്ദന് നേരെയുയരുന്ന വിമര്‍ശനം.

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം നേടിയ ടി.ഡി.രാമകൃഷ്ണന് പുരസ്‌കാരം നല്‍കി സംസാരിക്കുകയായിരുന്നു മുകുന്ദന്‍.

പാലക്കാട് ഒരു ‘ഖാപ്’ പഞ്ചായത്തുണ്ട്, തലപ്പത്ത് ഒരു സിപിഎം പ്രാദേശിക നേതാവും; 11 വര്‍ഷത്തെ ഊരുവിലക്കിന്റെ ഞെട്ടിക്കുന്ന കഥയുമായി ഒരു കുടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍