Top

കീഴ്ജാതിക്കാര്‍ ബ്രാഹ്മണരുടെ എച്ചിലിലയില്‍ ഉരുളുന്ന ദുരാചാരം അവസാനിപ്പിച്ചു

കീഴ്ജാതിക്കാര്‍ ബ്രാഹ്മണരുടെ എച്ചിലിലയില്‍ ഉരുളുന്ന ദുരാചാരം അവസാനിപ്പിച്ചു
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ക്ഷേത്രത്തില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ദുരാചാരം ഇനിയില്ല. മഡെ സ്‌നാന എന്നറിയപ്പെട്ടിരുന്ന ഈ ദുരാചാരം അവസാനിപ്പിക്കാന്‍ പലിമാർ മഠമാണ് തീരുമാനമെടുത്തത്. പ്രസാദം നിവേദിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ദുരാചാരമായ എഡെ സ്‌നാനയും നിരോധിച്ചിട്ടുണ്ട്. പര്യായസ്വാമി പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ത്ഥയാണ് ഇക്കാര്യം അറിയിച്ചത്.

പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശര തീര്‍ത്ഥയുടെ ഉപദേശം തേടിയാണ് ഈ തീരുമാനം എടുത്തതെന്നും വിദ്യാധീശ അറിയിച്ചു. ഏറെ വിവാദങ്ങളുയര്‍ത്തിയ ദുരാചാരങ്ങളായിരുന്നു മഡെ സ്‌നാനയും എഡെ സ്‌നാനയും. ഈ ദുരാചാരങ്ങളും അന്നദാനത്തിലെ പന്തിഭേദവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തുകയും നേതൃത്വം നല്‍കിയ എംഎ ബേബി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ കൊക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് എച്ചില്‍ ഇലയില്‍ ഉരുളുന്ന മഡെസ്‌നാന നടന്നിരുന്നത്. ചടങ്ങ് വിവാദമാകുകയും പ്രക്ഷോഭങ്ങള്‍ ഉയരുകയും ചെയ്തപ്പോഴാണ് മഡെസ്‌നാന പരിഷ്‌കരിച്ച് എഡെ സ്‌നാന നടപ്പിലാക്കിയത്. പക്ഷേ ഇതിനെതിരെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ആചാരങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയതോടെ വിവാദങ്ങളും അവസാനിക്കുകയാണ്.

Next Story

Related Stories