TopTop

മകനെ ക്രൂരമായി പൊള്ളിച്ചു; യുവതിയും കാമുകനും കസ്റ്റഡിയില്‍

മകനെ ക്രൂരമായി പൊള്ളിച്ചു; യുവതിയും കാമുകനും കസ്റ്റഡിയില്‍
കാമുകനൊപ്പം ഒളിച്ചോടിയ യുവതി മകനെ ക്രൂരമായി പൊള്ളിച്ചെന്ന് പരാതി. പാലക്കാട് സ്വദേശികളായ യുവതിയും യുവാവുമാണ് കുട്ടിയുമായി കോഴിക്കോട്ടെത്തിയത്. മൂവരും നടക്കാവ്‌ പോലീസ് സ്‌റ്റേഷനിലുണ്ട്.

സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കുട്ടിയുടെ ദേഹം മുഴുവന്‍ ക്രൂരമായി പൊള്ളിച്ചതിന്റെ പാടുകളാണ്. ബൈക്കില്‍ നിന്നും വീണതാണെന്നായിരുന്നു യുവാവ് നല്‍കിയ വിശദീകരണം. കുട്ടിയുടെ കൈകളിലും മുഖത്തും കാലുകളിലും പൊള്ളിയ പാടുകളുണ്ട്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കേസ് പാലക്കാട്ടേക്ക് കൈമാറിയേക്കും.

read more:ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു; സംസ്‌കാരം നിര്‍വഹിക്കുന്നത് ലേഖയുടെ സഹോദരിയുടെ മകന്‍

Next Story

Related Stories