ന്യൂസ് അപ്ഡേറ്റ്സ്

പോലീസിലെ പോസ്റ്റല്‍ വോട്ട്: ബഹ്രയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു

പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്രയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ആജ്ഞാനുവര്‍ത്തിയായി മാറിയിരിക്കുകയാണ് ഡിജിപിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. വോട്ടുകള്‍ വെട്ടിനിരത്തിയ സംഭവത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വാദം തെറ്റാണ്. കള്ളവോട്ട് കണ്ടെത്തുമ്പോള്‍ സിപിഎമ്മിനെ വെള്ളപൂശുകയാണ് മീണ ചെയ്യുന്നത്. എല്ലാ കള്ള വോട്ടുകളും കണ്ടെത്തണം യുഡിഎഫിന്റേത് മാത്രമായി ഒതുങ്ങരുത്. കള്ളവോട്ട് വിവാദത്തില്‍ സമഗ്രമായ അന്വേഷണമാണ് വേണ്ടത് മുല്ലപ്പള്ളി പറഞ്ഞു.

read more:ടൈം മാഗസിനില്‍ മോദിയെ വിമര്‍ശിക്കുന്ന കവര്‍ സ്‌റ്റോറി വന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍