UPDATES

വാര്‍ത്തകള്‍

ഇരുപത് സീറ്റുകളിലും ജയിക്കും യുഡിഎഫിനെതിരായി അടിയൊഴുക്കുകളില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം നരേന്ദ്ര മോദിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപത് സീറ്റുകളിലും യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമസ്ത മേഖലകളിലും കോണ്‍ഗ്രസ് അനുകൂല വികാരമാണ് തെരഞ്ഞെടുപ്പില്‍ നിലനിന്നതെന്നും കെപിസിസി നേതൃയോഗത്തിന് ശേഷം മുല്ലപ്പള്ളി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. പരമ്പരാഗത വോട്ടുകള്‍ക്ക് അപ്പുറം വോട്ടുകള്‍ കിട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

മോദി സര്‍ക്കാരിന് കീഴില്‍ ഞങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. അതുപോലെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയും ഇതേ ജനകീയ വികാരം നിലനിന്നിരുന്നു. ഇതിന്റെ പ്രതിഫലനമായിരിക്കും തെരഞ്ഞെടുപ്പ് ഫലം. ‘ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം നരേന്ദ്ര മോദിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. നാലഞ്ച് മണ്ഡലങ്ങളില്‍ അനായാസമായി ഞങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കും മറ്റ് മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത്. എങ്കിലും അവിടെയും ജയം ഞങ്ങള്‍ക്കൊപ്പം നില്‍ക്കും’- മുല്ലപ്പള്ളി പറയുന്നു.

ആന്റി ഇന്റിമസി തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. സര്‍ക്കാരുകള്‍ ജനപക്ഷത്ത് നിന്നും അകന്ന് പോയിട്ടുണ്ടെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരിടത്തും ശക്തമായ അടിയൊഴുക്ക് തങ്ങള്‍ക്കെതിരെയുണ്ടായിട്ടില്ല. അടിയൊഴുക്കുണ്ടായിട്ടുണ്ടെങ്കില്‍ അത് ബിജെപി, സിപിഎം എന്നിവിരുടെ ഭാഗത്തു നിന്നാണ്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമായി നടത്താന്‍ സംസ്ഥാന സര്‍ക്കാരിനും അതിന്റെ മിഷിനറികളും അനുവദിച്ചിട്ടില്ല.

കേരളത്തിലെ 77 ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരില്‍ 74 പേരും സിപിഐ അല്ലെങ്കില്‍ സിപിഎമ്മിന്റെ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു. വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും ഇത്ര വലിയ തോതിലുള്ള വെട്ടിമാറ്റല്‍ അതുകൊണ്ടാണ്. പ്രളയ ദുരിതാശ്വാസ പുനര്‍നിര്‍മ്മാണത്തിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. അത് ജനങ്ങള്‍ മനസിലാക്കിയതിന്റെ തെളിവാകും ഈ തെരഞ്ഞെടുപ്പ് ഫലം.

read more:തൊട്ടപ്പന്‍ പറയുന്നത് സ്നേഹത്തിന്റെ രാഷ്ട്രീയമാണ്; സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍