TopTop
Begin typing your search above and press return to search.

അമ്മയില്‍ നിന്നും രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ദിലീപ്; നടിയില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടന

അമ്മയില്‍ നിന്നും രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ദിലീപ്; നടിയില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടന

അമ്മയില്‍ നിന്നും പുറത്താക്കിയതായോ തിരിച്ചെടുത്തതായോ രേഖാമൂലം തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ദിലീപ്. താരസംഘടനയില്‍ നിന്നും നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവച്ച സാഹചര്യത്തിലാണ് ദിലീപിന്റെ പ്രതികരണം.

ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താനായിട്ട് നഷ്ടപ്പെടുത്തിയിട്ടില്ലെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞു. സംഘടനയ്ക്ക് തനിക്കെതിരെ പരാതി ലഭിച്ചിരുന്നെങ്കില്‍ വിശദീകരണം തേടണമായിരുന്നെന്നും ദിലീപ് പറഞ്ഞു. അതേസമയം പരസ്യ പ്രതികരണത്തിന് നിയമ വിലക്കുള്ളതിനാലാണ് താന്‍ രംഗത്തു വരാത്തതെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞതായി മനോരമ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.

അതേസമയം ദിലീപിനെതിരായി നടിയുടെ പരാതി സംഘടനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് അമ്മ ഭാരവാഹികള്‍ പറയുന്നത്.

https://www.azhimukham.com/update-thilakan-letter-mohanlal-slams-amma/

https://www.azhimukham.com/trending-everyone-waiting-for-prithvirajs-reaction-on-resignation-actresses-from-amma/

https://www.azhimukham.com/trending-we-also-resign-with-her-big-salute-for-this-support/

Next Story

Related Stories