ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിലിനെ പിന്തുണച്ചാല്‍ ബാലകൃഷ്ണ പിള്ളയെ എന്‍എസ്എസുമായി സഹകരിപ്പിക്കില്ല: സുകുമാരന്‍ നായര്‍

സുപ്രിംകോടതി വിധി അനുകൂലമായില്ലെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ സമീപിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നും ആരെയും അംഗീകരിക്കുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറയുന്നു.

സര്‍ക്കാരില്‍ നിന്നും എന്‍എസ്എസ് ഒന്നും നേടിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുപ്രിംകോടതി വിധി അനുകൂലമായില്ലെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ സമീപിക്കുമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. വനിതാ മതില്‍ വിഭാഗീയത സൃഷ്ടിക്കുമെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. വിശ്വാസമാണ് വലുത്. ഈമാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.

സമദൂര നിലപാടില്‍ നിന്നും പിന്നോട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സന്ദര്‍ഭോചിതമായ നിലപാടെടുക്കും. വിശ്വാസം സംരക്ഷിക്കാന്‍ ഒപ്പം നിന്നവരെ എന്‍എസ്എസ് പിന്തുണയ്ക്കുമെന്നും വനിതാമതിലുമായി സഹകരിച്ചാല്‍ ബാലകൃഷ്ണപിള്ളയെ എന്‍എസ്എസുമായി സഹകരിപ്പിക്കില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍