Top

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കള്ളവോട്ട്: സിപിഎം പ്രവര്‍ത്തകനെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കള്ളവോട്ട്: സിപിഎം പ്രവര്‍ത്തകനെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. വേങ്ങോട് സ്വദേശി സായൂജിനെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 171ലെ സി, ഡി എന്നീ ഉപവകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടത്തിനും തെരഞ്ഞെടുപ്പ് അട്ടിമറിക്കലിനുമാണ് കേസ്.

ധര്‍മ്മടം മണ്ഡലത്തിലെ വേങ്ങാട് പഞ്ചായത്തിലെ കള്ളവോട്ട് കേസാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 52-ാം നമ്പര്‍ ബൂത്തിലെ വോട്ടറും കോയമ്പത്തൂരില്‍ താമസിക്കുന്നയാളുമായ അഖില്‍ അത്തിക്ക, 53-ാം നമ്പര്‍ ബൂത്തിലെ വോട്ടറുമായ മലപ്പുറത്ത് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്നിവരുടെ കള്ളവോട്ടാണ് സായൂജ് ചെയ്തത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനാണ് പരാതി നല്‍കിയത്. വീഡിയോ പരിശോധിച്ച് തെളിവുകള്‍ സഹിതമായിരുന്നു പരാതി. ഇതനുസരിച്ച് സായൂജിനെ കലക്ടര്‍ വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു.

കള്ള വോട്ടുകള്‍ നടന്നുവെന്ന പരാതിയിന്മേല്‍ ആരോപണ വിധേയര്‍ക്ക് നോട്ടീസുകള്‍ നല്‍കി വരികയാണ്. ഇതില്‍ പ്രധാനം ധര്‍മ്മടം മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന പി ബാലന്റെ അടുത്ത ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മറ്റൊരാളുടെ വോട്ട് ചെയ്തതാണ്. പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഹാജരാകാന്‍ ഈ പെണ്‍കുട്ടിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മംഗലാപുരത്ത് താമസിക്കുന്ന ഒരാളുടെ വോട്ട് അഞ്ജന എന്ന മറ്റൊരു പെണ്‍കുട്ടിയാണ് ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. ഇവര്‍ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ഗുജറാത്തില്‍ താമസിക്കുന്ന എന്‍കെ മുഹമ്മദിന്റെയും അബ്ദുള്‍ അസീസിന്റെയും വോട്ടുകളും ആളുമാറി ചെയ്തിട്ടുണ്ട്. വോട്ട് ചെയ്തവരോട് 14ന് ഹാജരാകാന്‍ നോട്ടീസ് നല്‍കി.

read more:  “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

Next Story

Related Stories