UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്നും പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

എംഎല്‍എമാരുടെയും എഎന്‍ രാധാകൃഷ്ണന്റെയും സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ പി സി ജോര്‍ജ്ജും ഒ രാജഗോപാലും സഭയില്‍ നിന്നും ഇറങ്ങിപ്പോയി

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ഇതേ ആവശ്യം ഉന്നയിച്ച് സഭാകവാടത്തില്‍ സമരം ചെയ്യുകയാണ്.

പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചതോടെ ശൂന്യവേളയില്‍ പ്രശ്‌നം അവതരിപ്പിക്കാമെന്നും സര്‍ക്കാര്‍ മറുപടി പറയുമെന്നും സ്പീക്കര്‍ ഉറപ്പു നല്‍കി. എന്നാല്‍ പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള റദ്ദാക്കി. ഇതിന് പിന്നാലെ സഭ പിരിയുകയും ചെയ്തു.

എംഎല്‍എമാരുടെയും എഎന്‍ രാധാകൃഷ്ണന്റെയും സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ പി സി ജോര്‍ജ്ജും ഒ രാജഗോപാലും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. നിയമസഭ തുടങ്ങുന്നതിന് മുന്വ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു.

എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നും നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ചര്‍ച്ച. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കാന്‍ കഴിയുമെന്ന് സ്പീക്കര്‍ക്ക് ഉറപ്പ് നല്‍കാന്‍ സാധിച്ചില്ല. ഇതോടെ സമരവുമായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു.

പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല സ്പീക്കറെ കണ്ടു

ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ വിശാല സഖ്യം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

‘പ്രളയാനാന്തരം കേരളം ഉയര്‍ത്തെഴുന്നേറ്റു നിൽക്കുന്നു’: അന്താരാഷ്ട്ര ചലച്ചിത്ര മേളയെയും, മലയാള സിനിമയെയും പ്രകീർത്തിച്ച് മജീദ് മജീദി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍