UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയത്തിനുശേഷം സംസ്ഥാനത്ത് നെല്ല് ഉല്‍പാദനത്തില്‍ വന്‍ വര്‍ദ്ധന; കൊയ്‌തെടുത്തത് 6.94 ലക്ഷം ടണ്‍ നെല്ല്

പ്രളയം ബാധിച്ച കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ മാത്രം 48,000 ടണ്‍ നെല്ല് അധികം ലഭിച്ചു.

സംസ്ഥാനത്ത് പുഞ്ചകൃഷിക്ക് റെക്കോഡ് വിളവ്. ഈ വര്‍ഷം 6.94 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് 1,37,228 ഹെക്ടറില്‍നിന്ന് ലഭിച്ചത്. സപ്ലൈകോ മുഖേന 2005-06ല്‍ സംസ്ഥാനത്ത് നെല്ല് സംഭരണം ആരംഭിച്ചശേഷം ആദ്യമായിട്ടാണ് ആറ് ലക്ഷം ടണ്‍ കടക്കുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.10 ലക്ഷം ടണ്‍ നെല്ലാണ് അധികം ലഭിച്ചത്. പ്രളയം ബാധിച്ച കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ മാത്രം 48,000 ടണ്‍ നെല്ല് അധികം ലഭിച്ചു.

പ്രളയശേഷം മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിച്ചത് നെല്ലിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമായി. പാടശേഖരങ്ങളില്‍ എക്കല്‍ അടിഞ്ഞ് വളക്കൂറുള്ള മണ്ണ് രൂപപ്പെട്ടതും പാടങ്ങളില്‍ മൂലകങ്ങളുടെ അളവ് കൂടിയതും വേനല്‍ മഴ കുറഞ്ഞതും പുഞ്ചകൃഷിക്ക് നേട്ടമായെന്നാണ് കൃഷി വകുപ്പിന്റെ വിലയിരുത്തല്‍.

ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദനം ഉണ്ടായത് പാലക്കാട് ജില്ലയിലാണ്. 2.47 ലക്ഷം ടണ്‍ നെല്ലാണ് ഇവിടെനിന്ന് ലഭിച്ചത്.

ദളിത് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; എബിവിപിക്കാര്‍ അറസ്റ്റില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍