TopTop
Begin typing your search above and press return to search.

ബിജെപിയില്‍ ചേരാന്‍ ഒരു കോടി കോഴ; പണം വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖയുമായി പട്ടേല്‍ നേതാവ്

ബിജെപിയില്‍ ചേരാന്‍ ഒരു കോടി കോഴ; പണം വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖയുമായി പട്ടേല്‍ നേതാവ്
ഗുജറാത്തില്‍ ബിജെപിയെ കൂടുതല്‍ വെട്ടിലാക്കി പട്ടേല്‍ നേതാവ് നരേന്ദ്ര പട്ടേല്‍. ബിജെപിയില്‍ ചേരുന്നതിന് തനിക്ക് ഒരു കോടി രൂപ വാഗദാനം ചെയ്‌തെന്നു നേരത്തെ വെളിപ്പെടുത്തിയ നരേന്ദ്ര ഇപ്പോള്‍ പണം വാഗ്ദാനം ചെയ്യുന്നതിന്റെ ഫോണ്‍ ശബ്ദരേഖ പുറത്തുവിട്ടിരിക്കുകയാണ്.

ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കു പിന്നാലെയായിരുന്നു നരേന്ദ്ര പട്ടേല്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തകാര്യം പ്രഖ്യാപിക്കുന്നത്. വാര്‍ത്താസമ്മേളനം നടത്തി പട്ടേല്‍ അന്ദോളന്‍ സമതി മുന്‍ നേതാവും പിന്നീട് ബിജെപിയില്‍ ചേരുകയും ചെയ്ത വരുണ്‍ പട്ടേല്‍ വാഗ്ദാനം ചെയ്ത ഒരു കോടിയില്‍ തനിക്ക് ആദ്യ ഗഡുവായി നല്‍കിയ പത്തുലക്ഷം നരേന്ദ്ര മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നരേന്ദ്ര നടത്തുന്നത് രാഷ്ട്രീയനാടകമാണെന്നായിരുന്നു ബിജെപി ആരോപിച്ചത്. നരേന്ദ്ര പ്രദര്‍ശിപ്പിച്ച പത്തുലക്ഷം രൂപയുടെ ഉറവിടം അന്വേഷിക്കണമെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വരുണ്‍ പട്ടേല്‍ പണം വാഗ്ദാനം ചെയ്യുന്നിന്റെ ശബ്ദരേഖ നരേന്ദ്ര പുറത്തു വിട്ടിരിക്കുന്നത്.

ഈ ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുകയാണ്. നരേന്ദ്രയോട് അഹമ്മദാബാദില്‍ എത്താന്‍ വരുണ്‍ പട്ടേല്‍ ആവശ്യപ്പെടുന്നതും പണം നല്‍കാമെന്നു പറയുന്നതുമാണ് ഓഡിയോ ക്ലിപ്പില്‍ ഉള്ളത്. കോഴ വാഗ്ദാനത്തിന്റെതായ പത്തു പന്ത്രണ്ടോളം ശബ്ദരേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും നരേന്ദ്ര അവകാശപ്പെട്ടു. ബിജെപിക്ക് എതിരായുള്ള തന്റെ ആരോപണം ശരിയാണെന്നു തെളിയിക്കാന്‍ ആവശ്യമായ സമയങ്ങളില്‍ ഈ ശബ്ദരേഖകള്‍ പുറത്തുവിടുമെന്നും നരേന്ദ്ര പറഞ്ഞു.

Next Story

Related Stories