TopTop
Begin typing your search above and press return to search.

പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നു പരിഗണിക്കും

പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നു പരിഗണിക്കും
കാസറഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സിപിഎം നേതാക്കള്‍ പ്രതികളായിട്ടുള്ള കേസിന്റെ ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഫലപ്രദമല്ലെന്നും, കൊലപാതകത്തിനു പിന്നില്‍ നടന്നിരിക്കുന്ന ഉന്നതര്‍കൂടി ഉള്‍പ്പെട്ട ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി.

ഫെബ്രുവരി 17നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും കൊല്ലപ്പെട്ടു

Next Story

Related Stories