ന്യൂസ് അപ്ഡേറ്റ്സ്

സമരം വിജയിച്ചില്ലെന്ന് ബിജെപി തന്നെ സമ്മതിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

വിശ്വാസികള്‍ക്കെതിരെ സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മതനിരപേക്ഷമായ പൊതുഇടങ്ങള്‍ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ആണ് ശ്രമിക്കുന്നതെന്നും പിണറായി

ഇന്ന് അവസാനിപ്പിച്ച ബിജെപി സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സമരം വിജയിച്ചില്ലെന്ന് അവര്‍ തന്നെ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശ്വാസികളുടെ പിന്തുണ സിപിഎമ്മിനും സര്‍ക്കാരിനുമൊപ്പമാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിശ്വാസികള്‍ക്കെതിരെ സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മതനിരപേക്ഷമായ പൊതുഇടങ്ങള്‍ ഇല്ലാതാക്കാന്‍ സംഘപരിവാര്‍ ആണ് ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു. മുസ്ലിം വിഭാഗത്തിനെതിരെ ബോധപൂര്‍വമായ ആക്രമണമാണ് ഉണ്ടായത്. ശബരിമലയില്‍ യുവതികള്‍ കയറരുതെന്ന് 1991ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ല. ഇതാണ് സുപ്രിംകോടതി തിരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതിക്ക് എതിരെ നീങ്ങാന്‍ പറ്റാത്തതിനാല്‍ ചിലര്‍ സര്‍ക്കാരിനെ ആക്രമിക്കുകയായിരുന്നു. സിപിഎമ്മിനൊപ്പം നില്‍ക്കുന്നത് വിശ്വാസികളാണെന്നും സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരം പൂര്‍ണ പരാജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തിന്റെ വലതുപക്ഷവല്‍ക്കരണം എന്ന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍