UPDATES

ട്രെന്‍ഡിങ്ങ്

ആര്‍പ്പോ ആര്‍ത്തവത്തില്‍ മുഖ്യമന്ത്രിയും: യാതൊരു തെറ്റുമില്ലെന്ന് സംഘാടകര്‍

ആര്‍പ്പോ ആര്‍ത്തവത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് സിപിഎം നേതാവായി അല്ല

ആര്‍പ്പോ ആര്‍ത്തവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നു. വനിതാ മതിലിനൊപ്പം മറ്റൊരു സ്ത്രീ ശാക്തീകരണ പരിപാടിയില്‍ കൂടി സര്‍ക്കാര്‍ പങ്കാളിത്തം ഉറപ്പിക്കുകയാണ് ഇതിലൂടെ. അതേസമയം മുഖ്യമന്ത്രി പങ്കെടുക്കുന്നതിലൂടെ ആര്‍പ്പോ ആര്‍ത്തവം വിജയമുറപ്പിക്കുകയാണെന്ന് അഭിഭാഷകയും പ്രോഗ്രാം സംഘാടകരില്‍ ഒരാളുമായ മായാ കൃഷ്ണന്‍ പറയുന്നു.

മുഖ്യമന്ത്രി 12നോ 13നോ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ആര്‍പ്പോ ആര്‍ത്തവത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് സിപിഎം നേതാവായി അല്ല. അതില്‍ യാതൊരു തെറ്റുമുണ്ടെന്ന് കരുതുന്നില്ലെന്നും മായാ കൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തങ്ങള്‍ ക്ഷണിച്ചതാണ്. മുഖ്യമന്ത്രി ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് സ്വീകാര്യമാണെന്ന് സാമൂഹിക പ്രവര്‍ത്തകയായ രേഖാ രാജ് പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ പങ്കാളിത്തം ആര്‍പ്പോ ആര്‍ത്തവത്തെ വിജയിപ്പിക്കുമെന്ന് ബിന്ദു തങ്കം കല്യാണിയും പ്രതികരിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ഈമാസം 12, 13 തിയതികളില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍