TopTop

ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്‌ഐക്കാരെ തടഞ്ഞു: പോലീസുകാര്‍ക്ക് ക്രൂരമര്‍ദ്ദനം

ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്‌ഐക്കാരെ തടഞ്ഞു: പോലീസുകാര്‍ക്ക് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരത്ത് പോലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്.

സഹപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് മറ്റ് പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്ന് മനോരമ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് പേര്‍ക്കെതിരെ കേസെടുത്തു. പാളയം യുദ്ധസ്മാരകത്തിന് സമീപം വൈകിട്ട് ആറോടെയാണ് സംഭവം. ഇരുപതോളം പേര്‍ ചേര്‍ന്ന് വഴിയാത്രക്കാരും പോലീസും നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. ഗുണ്ടായിസം കാരണം ഗതാഗതവും തടസ്സപ്പെട്ടു. പോലീസ് പിടികൂടിയ അക്രമി സംഘത്തെ നേതാക്കള്‍ എത്തി മോചിപ്പിക്കുകയും ചെയതു.

എസ്എപി ക്യാമ്പിലെ വിനയചന്ദ്രന്‍, ശരത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

Related Stories