Top

അവര്‍ കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു! രമേശ് ചെന്നിത്തലയുടെ എഫ് ബി പോസ്റ്റ്

അവര്‍ കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു!  രമേശ് ചെന്നിത്തലയുടെ എഫ് ബി പോസ്റ്റ്
കോട്ടയത്ത് ദുരഭിമാന കൊലപാതകത്തിന് ഇരയായ കെവിന്‍ പി ജോസഫിന്‍ മരണത്തില്‍ ഒന്നാം പ്രതി പോലീസ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെവിനെ തട്ടിക്കൊണ്ട് പോയ വാഹനത്തിന്റെ നമ്പര്‍ പറഞ്ഞു കൊടുത്തിട്ട് പോലും ഒന്നും ചെയ്യാതെ വിലപ്പെട്ട മണിക്കൂറുകള്‍ പോലീസ് പാഴാക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊലപാതകികള്‍ കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തുവെന്നും അത്ര ക്രൂരമായാണ് കെവിനെ കൊല ചെയ്തതെന്നറിഞ്ഞ നീനു ബോധരഹിതയായി വീണെന്നും നീനുവിനെ പ്രവേശിപ്പിച്ചിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി പെണ്‍കുട്ടിയെ താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ചെന്നിത്തല പറയുന്നു.

ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

കെവിന്റെ കണ്ണുകള്‍ പോലും ചൂഴ്‌ന്നെടുത്താണ് ഗുണ്ടാസംഘം കൊലപാതകം നടത്തിയെന്നറിഞ്ഞ് തളര്‍ന്നു വീണ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിക്കുന്നു. കരഞ്ഞു കാല് പിടിച്ചിട്ടും കെവിനെ തട്ടികൊണ്ടുപോയ വാഹനത്തിന്റെ നമ്പര്‍ പറഞ്ഞു കൊടുത്തിട്ടും ഒന്നും ചെയ്യാതെ വിലപ്പെട്ട മണിക്കൂറുകള്‍ പാഴാക്കിയ പോലീസ് ആണ് ഇവിടെ ഒന്നാംപ്രതി.


Next Story

Related Stories